കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് തിരയുന്ന ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി കണ്ണൂരില്‍

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പൊലീസും അന്വേഷണ ഏജന്‍സികളും തിരയുന്ന പ്രതി കണ്ണൂരില്‍ സുരക്ഷിതനായി കഴിയുന്നെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. ബാംഗ്ലൂരി്ല്‍ സ്‌ഫോടനം നടത്തുന്നതിന് കണ്ണഊരില്‍ നിന്നുിം സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച കണ്ണൂര്‍ സ്വദേശി സലീമാണ് നാട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചിരിയ്ക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിച്ച് നല്‍കിയ സലീമിന്റെ സഹോദരന്‍ റെയ്‌സലാണ് ഇയാള്‍ നാട്ടിലുള്ള കാര്യം പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

ഖത്തറില്‍ വച്ചാണ് റെയ്‌സല്‍ സലീമിനെ ഫോണില്‍ ബന്ധപ്പെട്ടത്. താന്‍ കണ്ണൂരുണ്ടെന്നും യാതൊരു പ്രശ്‌നവും ഇല്ലെന്നും ഇയാള്‍ റെയ്‌സലിനോട് പറഞ്ഞു. വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടാണ് റെയിസല്‍ സലീമിന്റെ നമ്പര്‍ സംഘടിപ്പിച്ചത്.

kannur

എന്‍ഐഎ, ഐബി തുടങ്ങിയ കേന്ദ്ര ഏജന്‍സികളോടും കേസന്വേഷിയ്ക്കുന്ന കര്‍ണാടക പ്രത്യേക സംഘത്തോടും റെയ്‌സല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സലീമിന്റെ മൊബൈല്‍ നമ്പര്‍ ഇയാള്‍ക്ക് പൂര്‍ണമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഖത്തറില്‍ വച്ച് റെയ്‌സല്‍ ഉപയോഗിച്ച സിംകാര്‍ഡിന്റെ വിവരങ്ങള്‍ അന്വേണ സംഘങ്ങള്‍ ശേഖരിയ്ക്കുന്നുണ്ട്. 2008 ജൂലൈ 25നാണ് ബാംഗ്ലൂരില്‍ എട്ടിടത്ത് സ്‌ഫോടനം നടന്നത്.

English summary
Bangalore blast accused Salim's brother revealed that he is in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X