കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരക്കുകൾ 40000 രൂപ വരെ വർധിപ്പിച്ച് ബെംഗളൂരുവിലെ ഹോട്ടലുകൾ , വെള്ളപ്പൊക്കത്തിന് പിന്നാലെ ഇരട്ടടി

Google Oneindia Malayalam News

വെള്ളപൊക്കം രൂക്ഷമായതോടെ നഗരത്തിലെ ഹോട്ടൽ നിരക്കുകൾ കുത്തനെ കൂട്ടിയതായി റിപ്പോർട്ട്. ഒരു രാത്രിക്ക് 10000 ഈടാക്കിയിരുന്ന ഹോട്ടലുകൾ നിലവിൽ 30000 മുതൽ 40000 രൂപവരെയാണ് ഈടാക്കുന്നത്. കനത്ത മഴയും വെള്ളപൊക്കത്തെയും തുടർന്ന് കുടുംബങ്ങൾ ഹോട്ടലിൽ അഭയം തേടുന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണം.

യെമലൂരിലെ ആഡംബര ഗേറ്റഡ് കമ്മ്യൂണിറ്റി വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാല് പേരടങ്ങുന്ന കുടുംബം 42,000 രൂപ ചെലവഴിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കം രൂക്ഷമായതോടെ നിലവിൽ നഗരത്തിലെ കുടുംബങ്ങളെല്ലാം വലയുകയാണ്. മിക്കവരും ഫ്ലാറ്റും വീടും ഉപേക്ഷിച്ച ഹോട്ടലുകളിൽ അഭയം തേടുകയാണ്.

bangalore

നഗരത്തിലെ മിക്ക ഹോട്ടലുകളും അടുത്ത രണ്ട് ദിവസത്തേക്ക് പൂർണ്ണമായി ബുക്ക് ചെയ്തതിനാൽ പല താമസക്കാർക്കും ഉയർന്ന നിരക്കിൽ പോലും മുറികൾ ലഭിക്കാത്തതായും റിപ്പോർട്ടുകളുണ്ട്. വെള്ളം ഇറങ്ങിയാലും താമസ സ്ഥലത്തെ ശുചീകരണ ജോലി പൂർത്തിയാക്കാൻ വരുമെന്നതും കൂടുതൽ കാലം ഹോട്ടലുകളിൽ തങ്ങാൻ താമസക്കാരെ പ്രേരിപ്പിക്കും എന്നതാണ് യാഥാർഥ്യം.

ഇന്ത്യൻ വിദ്യാർഥികളെ കൈനീട്ടി സ്വാഗതം ചെയ്ത അമേരിക്ക, ഇത്തവണ അനുവദിച്ചത് റെക്കോർഡ് വിസഇന്ത്യൻ വിദ്യാർഥികളെ കൈനീട്ടി സ്വാഗതം ചെയ്ത അമേരിക്ക, ഇത്തവണ അനുവദിച്ചത് റെക്കോർഡ് വിസ

ഇതിനാൽ നിരക്കുകളിലെ വർധനവ് വീണ്ടും വർധിക്കാനാണ് സാധ്യത. വെള്ളം താഴ്ന്നാലും ആഡംബര വീടുകൾ വൃത്തിയാക്കാനും പുതുക്കിപ്പണിയാനുമാണ് പ്രധാനമായും കാലതാമസമെടുക്കുക. 10 മുതൽ 15 ദിവസത്തെക്കാണ് താമസക്കാരിലേറെയും മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. അതേ സമയം നഗരത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് അടുത്ത അഞ്ചുദിവസത്തേക്ക് ബംഗളൂരുവിൽ തുടർച്ചയായി കനത്തമഴ പെയ്യുമെന്നാണ് അറിയിപ്പ്.

വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുന്നതോടെ സ്ഥിതി ഗുരുതരമാകാനാണ് സാധ്യത. കനത്ത മഴയിൽ ബംഗളൂരുവിലെ 85 പ്രദേശങ്ങളും 2,000 വീടുകളും വെള്ളത്തിനടിയിലായതായാണ് ഔദ്യോഗിക കണക്ക്.അതിനിടെ വെള്ളക്കെട്ടു ദുരിതം പരാതികൾ സ്വീകരിക്കാനായി കോർപറേഷന്റെ എല്ലാ വാർഡുകളിലും പ്രത്യേക സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ബെംഗളൂരുവിലെ മഴദുരിതം പഠിക്കാൻ കേന്ദ്രസംഘവും എത്തിയിട്ടുണ്ട്.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

English summary
bangalore hotels increase rates amid flood The hotel rates have soared and the rooms are now going for Rs 40,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X