ഫേസ്ബുക്ക് കാമുകിയെ തിരഞ്ഞ് കേരളത്തില്‍, കാമുകിയെ കണ്ടെത്തി ഒപ്പം താമസിച്ചു, ബംഗ്ളാദേശി അറസ്റ്റില്‍
കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ പ്രണയിച്ച മലയാളി യുവതിയെ തേടി കേരളത്തിലെത്തിയ ബംഗ്‌ളാദേശിയായ കാമുകന്‍ പൊലീസ് പിടിയില്‍. മതിയായ രേഖകള്‍ ഇല്ലാത്തെ രാജ്യത്ത് അതിക്രമിച്ച് കയറിയതിനാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജഹിദുള്‍ ഖാന്‍ (25) എന്ന യുവാവാണ് ബംഗ്‌ളാദേശില്‍ നിന്നും ബസ് മാര്‍ഗം കേരളത്തില്‍ എത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാമുകിയായ മേപ്പാടി മുണ്ടക്കൈയിലുള്ള യുവതിയുടെ വീട്ടില്‍ താമസിയ്ക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പാണ് യുവാവ് ഫേസ്ബുക്കിലൂടെ യുവതിയുമായി പ്രണയത്തിലായത്.

ബംഗ്ളാദേശി
ജഹിദുള്‍ ഖാന്‍ (25) എന്ന യുവാവാണ് ബംഗ്‌ളാദേശില്‍ നിന്നും ബസ് മാര്‍ഗം കേരളത്തില്‍ എത്തിയത്. വയനാട്ടിലുള്ള കാമുകിയെ കാണാനാണ് ഇയാള്‍ കേരളത്തിലെത്തിയത്. ഫേസ്ബുക്കിലൂടെയാണ് യുവതിയുമായി പ്രണയത്തിലായത്.

എത്തിയത്
ബംഗ്‌ളാദേശില്‍ നിന്നും ഏപ്രില്‍ 28നാണ് ജഹിദുള്‍ യാത്ര പുറപ്പെട്ടത്. ബസ് മാര്‍ഗം ഇന്ത്യയില്‍ എത്തി. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലും അവിടെ നിന്ന് കണ്ണൂരിലും എത്തി.

കാമുകിയ്ക്ക് അരികില്‍
മൂന്ന് ദിവസം കണ്ണൂരില്‍ ജോലി ചെയ്ത ശേഷം പിന്നീട് കല്‍പ്പറ്റയിലെത്തി

റിമാന്‍ഡില്‍
പൊലീസ് പപിശോധനയിലാണ് യുവാവ് ഇന്ത്യയിലേയ്ക്ക് അതിക്രമിച്ച് കയറിയതാണെന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications