പീഡനത്തിന് ഇരയായ ബംഗ്ളാദേശി യുവതി കോഴിക്കോട് മഹിളാമന്ദിരത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് മഹിളാ മന്ദിരത്തില്‍ ബംഗ്ളാദേശി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ കെട്ടിയിട്ട ശേഷം പീഡനത്തിന് ഇരയാക്കിയ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലേയ്ക്ക് കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തിയ സാഹചര്യത്തിലാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ മെയ് 28 ന് രാത്രി എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പീഡനത്തിന് ഇരയായ യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കടുത്ത മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായ യുവതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മഹിളാമന്ദിരത്തിലാക്കുകയായിരുന്നു.

തറ വൃത്തിയാക്കുന്ന ലോഷന്‍ കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ ബംഗ്ളാദേശിലേയ്ക്ക് മടക്കിക്കൊണ്ട് പോയാല്‍ കേസിന് ഗുണകരമാകുമെന്ന് കണ്ട് സെക്‌സ് റാക്കറ്റ് ഇവരുടെ ഭര്‍ത്താവിനെ കോഴിക്കോട്ട് എത്തിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള അനുമതി നല്‍കിയിരുന്നില്ല.
ബംഗ്ളാദേശിലെ ജോഷ്വാര്‍ ജില്ലയിലെ രാം നഗര്‍ രാജാപ്പാട്ട് ഹാനകോത്ത് വാലി സ്വദേശിയാണ് യുവതി. ഭര്‍ത്താവുമായി പിണക്കത്തിലായ യുവതി കൊല്‍ക്കത്തയില്‍ തൊഴില്‍ തേടി എത്തിയതായിരുന്നു. വാഗ്ദാനങ്ങള്‍ നല്‍കി സെക്‌സ് റാക്കറ്റ് യുവതിയെ എരഞ്ഞിപ്പാലത്ത് എത്തിയ്ക്കുകയായിരുന്നു.
സംഭവത്തില്‍ പ്രധാന പ്രതികളായ വയനാട് മുട്ടില്‍ പുതിയ പുരയില്‍ സുഹൈല്‍, ഭാര്യ വയനാട് സുഗന്ധഗിരി സ്വദേശിനി അംബിക, കുടക് സ്വദേശി കന്നഡിയാന്‍ വീട്ടില്‍ സിദ്ദീഖ്, കൊണ്ടോട്ടി പള്ളിയാതൊടി കെപി ഹൗസില്‍ അബ്ദുള്‍ കരീം, കാപ്പാട് പീടിയേക്കല്‍ റിയാസ്, ഫാറൂഖ് കൊളെജ് നാണിയേടത്ത് അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications