Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ കോളേജില്‍ വെച്ച് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ തുംകൂര്‍ ശ്രീ സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളേജില്‍ ഹോളി ദിവസത്തില്‍ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി നിലീന ചന്ദ്രനാണ്(22) മരിച്ചത്.

കോളേജ് ക്യാംപസില്‍ വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥി മദ്യലഹരില്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് നിലീനയ്ക്ക് ഗുരരതമായി പരിക്ക് പറ്റിയിരുന്നു. അപകടത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂന്നാഴ്ചയായി തീവ്രപരചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴ്യാഴ്ച ഉച്ചയോടെയാണ് നിലീന മരിച്ചത്.

1427978785-deadbody

ബൈക്കില്‍ മദ്യപിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ നിലീനയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. തലയ്ക്ക് ഗുരുതരമായി സംഭവിച്ച പരിക്കാണ് മരണത്തിന് കാരണമായത്. ഹൈദ്രാബാദ് സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ബൈക്ക് ഇടിച്ചത്. ഈ വിദ്യാര്‍ത്ഥിക്കെതിരെ നടപടി എടുക്കാന്‍ കോളേജ് അധികൃതരും പോലീസും തയ്യാറാകുന്നില്ലെന്ന് നിലീനയുടെ ബന്ധുക്കള്‍ പരാതി പറഞ്ഞിരുന്നു. നിലീന മരിച്ചത്തോടെ അപകടം കൊലപാതക കുറ്റമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+