കാര്‍ ലോറിയിലിടിച്ച് ബംഗളുരു സ്വദേശിയടക്കം രണ്ടുപേര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ - കുന്നംകുളം സംസ്ഥാന പാതയില്‍ കെപ്പറമ്പ് ഇറക്കത്തില്‍ നിയന്ത്രണംവിട്ട കാര്‍ ചരക്കു ലോറിയിലിടിച്ച് ബംഗളുരു സ്വദേശിയടക്കം രണ്ടു കാര്‍ യാത്രക്കാര്‍ മരിച്ചു.
ബംഗളുരു കലഹജ കൃഷ്ണദേവരായര്‍ ലേഔട്ടില്‍ ഗണേഷ് (44), പുനലൂര്‍ ആറന്‍പുന്ന ഉത്രാടം വീട്ടില്‍ ജയകൃഷ്ണന്‍ (38) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 നായിരുന്നു അപകടം.

ബിസിനസുകാരനായ ഗണേഷ് വ്യാപാര സംബന്ധമായ ആവശ്യത്തിന് കോഴിക്കോട് വന്നശേഷം സുഹൃത്തായ ജയകൃഷ്ണനോടൊപ്പം തൃശൂരിലേക്ക് സാന്‍ട്രോ കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. െകെപ്പറമ്പ് ഭാഗത്ത് മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്നിരുന്ന ചരക്കുലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്നവരെ െഹെവേ പോലീസും ഫയര്‍ഫോഴ്‌സുമെത്തി നാട്ടുകാരുടെ സഹായത്തോടെയാണു പുറത്തെടുത്തത്. പേരാമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.












Click it and Unblock the Notifications