Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരാമ്പ്രയിൽ ബാങ്ക് ജീവനക്കാരൻ കനാലിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരൂഹത ഇല്ലെന്ന് പോലീസ്

പേരാമ്പ്ര :ഗ്രാമിണ്‍ ബാങ്ക് ജീവനക്കാരൻ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരൂഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു. പതിയാരക്കര ഗ്രാമിണ്‍ ബാങ്ക് കളക്ഷന്‍ ഏജന്റായ മാവിലാം പൊയില്‍ ഗോവിന്ദന്‍ (49) നെയാണ് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

img

കല്പത്തൂര്‍ എടത്തില്‍ ക്ഷേത്രത്തിനു സമീപം തിങ്കളായ്ച്ച രാവിലെ ആറരയോടെയാണ് സംഭവം. പേരാമ്പ്ര ഫയര്‍ ഫോഴ്സ് എത്തിയാണ് ജഢം കനാലില്‍ നിന്നെടുത്തത്. പേരാമ്പ്ര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കു കൊണ്ടു പോയി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. വൻ ജനാവലി സംസ്ക്കാക്കാര ചടങ്ങിൽ പങ്കെടുത്തു. മരണം ഗോവിന്ദന്‍ സ്വയം ജീവനൊടുക്കിയതെന്നാണ് കരുതുന്നത്

ഭാര്യ : പ്രഭ. മക്കള്‍ : ഗോപിക(പടത്തുകടവ് ഹോളീഫാമിലി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി), ഗോപീകൃഷ്ണ(പടത്തുകടവ് ഹോളീഫാമിലി യുപി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+