കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ഇടപാടുകാര്‍ക്ക് മുട്ടന്‍ പണി വരുന്നു..വെള്ളിയാഴ്ച മുതല്‍ ബാങ്കില്ല..പണത്തിന് പാടുപെടും..!

ബാങ്ക് അവധിയും സമരവും ഇടപാടുകാര്‍ക്ക് പണിയാവും.

Google Oneindia Malayalam News

കൊച്ചി: നോട്ട് നിരോധനത്തിന് ശേഷം ബാങ്കിടപാടുകളും എടിഎമ്മിലെ പണലഭ്യതയുമൊക്കെ നേരയായി വരുന്നതേ ഉള്ളൂ. അതിനിടെ ബാങ്ക് ഇടപാടുകാര്‍ക്ക് അടുത്ത പണി വരുന്നു. ഈ മാസം 24 മുതല്‍ തുടര്‍ച്ചയായി നിങ്ങളുടെ ബാങ്ക് ഇടപാടുകള്‍ നടക്കില്ല. മാസാവസാനം തുടര്‍ച്ചയായി ബാങ്ക് അവധി ദിവസങ്ങളാണ് വരുന്നത് എന്നത് തന്നെയാണ് കാരണം.

Read Also: പ്രശസ്ത ബോളിവുഡ് താരം മരിച്ചു..! അമിതാഭ് ബച്ചനും ഐശ്വര്യ റായ്ക്കും പിന്നാലെ..!!

Read Also:കമല്‍ഹാസന്‍ നട്ടെല്ലില്ലാത്തവന്‍..പൊങ്ങച്ചക്കാരന്‍''..കലക്കന്‍ മറുപടി നല്‍കി ഉലകനായകന്‍..

bank

ഈ മാസം ഇരുപത്തി നാലാം തീയ്യതി വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങളാണ് വരുന്നത്. ശിവരാത്രി പ്രമാണിച്ചാണ് വെളളിയാഴ്ച ബാങ്ക് അവധി. തുടര്‍ന്ന് വരുന്നത് നാലാം ശനിയാഴ്ചയും ഞായറുമാണ്. മാസാവസാനം ബാങ്ക് ഇടപാടുകള്‍ നടത്താനിരിക്കുന്നവര്‍ ബുദ്ധിമുട്ടുമെന്നുറപ്പാണ്. എന്നാല്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാങ്ക് അവധി ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

bank

മാസാവസാനമുള്ള മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കഴിഞ്ഞ് തിങ്കളാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ അതിന് ശേഷവും ബാങ്കുകള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകാന്‍ സാധ്യത കുറവാണ്. കാരണം 28ാം തിയ്യതി മുതല്‍ ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമരം പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. അവധി ദിവസങ്ങള്‍ക്കും സമരത്തിനുമിടയില്‍ ഇടപാടുകാര്‍ക്ക് ലഭിക്കുക വെറും ഒരു ദിവസം മാത്രമായിരിക്കും.

English summary
Bank holydays from coming friday onwards will badly effect bank transactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X