• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ചു; കാഷ്യറെ വധിച്ച ശേഷം കവർച്ച, ദൃശ്യങ്ങൾ സിസിടിവിയിൽ, വീഡിയോ

  • By Desk

ദില്ലി: ബാങ്കിൽ അതിക്രമിച്ച് കയറിയ കവർച്ചാ സംഘം കാഷ്യറെ കൊലപ്പെടുത്തി 3 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടാകുന്നത്. ആയുധധാരികളായ ആറംഗസംഘമാണ് കവർച്ച നടത്തിയത്.

മുഖം മൂടിധാരികളായ ഇവർ ബാങ്കിലേക്ക് അതിക്രമിച്ച് കടന്ന് സുരക്ഷാ ജീവനക്കാരിൽ നിന്നും തോക്ക് തട്ടിയെടുത്തു. ഇയാളെ മർദ്ദിച്ച് അവശനാക്കി. സംഭവത്തിന്റെ ബാങ്കിനുള്ളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ദക്ഷിണ ദില്ലിയിലെ ചൗല ടൗണിൽ സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ ബാങ്കിലാണ് കവർച്ച നടന്നത്. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച 33കാരനായ കാഷ്യർ സന്തോഷിനെ അക്രമി സംഘം വെടിവെച്ചു വീഴ്ത്തി. സന്തോഷിന് നേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബാങ്കിലുണ്ടായിരുന്ന 6 ജീവനക്കാരെയും പത്തോളം ഉപഭോക്താക്കളെയും ബന്ദികളാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. ബാങ്കിലെ സിസിടിവിയിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങളുപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

എന്തുകൊണ്ടാണ് നിങ്ങളുടെ വികാരമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്? കുറിപ്പ്

ബോളിവുഡിൽ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെ, മീ ടുവിലെ പരിസഹിച്ച് നടി

English summary
bank robbery in delhi,cashier shot dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more