കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷയരോഗികളായ വൃദ്ധ ദമ്പതികളെ റോഡില്‍ ഇറക്കിവിട്ട് ബാങ്കുകാരുടെ ക്രൂരത

ആയിരം ചതുരശ്ര അടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തൃപ്പൂണിത്തറ: ജപ്തിയുടെ പേരില്‍ ക്ഷയ രോഗികളായ വൃദ്ധ ദമ്പതികളെ റോഡില്‍ ഇറക്കിവിട്ടു. തൃപ്പൂണിത്തറ ഹൗസിങ്ങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയാണ്
ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കിടപ്പാടം ജപ്തി ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് വൃദ്ധ ദമ്പതികള്‍ക്കെതിരെ ക്രൂര നടപടി സ്വീകരിച്ചിട്ടുള്ളത്. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറക്കി വിട്ട ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു വര്‍ഷത്തോളം മുന്‍പാണ് ഇവര്‍ ഹൗസിങ്ങ് സൊസൈറ്റിയില്‍ നിന്നും ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അസുഖ ബാധിതരായതിനെത്തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങിയിരുന്നു. പലിശയടക്കം വലിയൊരു തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അടക്കാത്തിനെത്തുടര്‍ന്ന് ജപ്തി നടപടികള്‍ സ്വീകരിച്ചത്.

Road

ആയിരം ചതുരശ്ര അടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കരളലയിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിട്ടുള്ളത്. ജപ്തി നടപടികളെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും നിയമ സഹായം തേടിയപ്പോഴേക്കും വൈകിപ്പോയിരുന്നുവെന്നും വൃദ്ധ ദമ്പതികള്‍ പറയുന്നു.

English summary
Bank seize in Thripunithura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X