Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടർച്ചയായ 5 ദിവസം ബാങ്ക് അവധി; ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകൾ ഇന്ന് തന്നെ നടത്താം

തിരുവനന്തപുരം: കേരളം ഓണമെത്താൻ കാത്തിരിക്കുകയാണ്. ഓണാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓണപ്പൂക്കളത്തിനും സദ്യ ഒരുക്കാനുമൊക്കെ ഉള്ള സാധനങ്ങൾ ഉള്ള ഓട്ടത്തിലാണ് എല്ലാവരും.

ഓണവിപണി സജീവമാണ്. ഈ തിരക്കിനിടയിൽ ഒരു കാര്യം മറക്കല്ലേ. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധി ആണ്. നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തണം.

onam

വരുന്ന 27 ഞായറാഴ്ചയാണ് അന്ന് ബാങ്കിന് അവധിയാണ്. തിങ്കളാഴ്ച ഉത്രാടമാണ്, അന്നും ബാങ്ക് അവധിയാണ്. ആ​ഗസ്റ്റ് 29 ന് ആണ് തിരുവോണം. 30 ന് മൂന്നാം ഓണം. 31 ന് നാലാം ഓണവും ശ്രീനാരായണ ​ഗുരു ജയന്തിയുമാണ്, അന്നും ബാങ്കിന് അവധിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് വഴി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ ഉടൻ നടത്തുക.

അതേസമയം സെപ്റ്റംബറിൽ ഒൻപത് ദിവസം ബാങ്ക് അവധിയാണ് . ശനിയും ഞായറുമടക്കം ആണ് ഈ അവധി ദിവസം.

സെപ്റ്റംബർ മാസത്തിൽ കേരളത്തിലെ അവധി ദിനങ്ങൾ

സെപ്റ്റംബർ 3: ഞായറാഴ്ച
സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി
സെപ്റ്റംബർ 9: 2ാം ശനിയാഴ്ച
സെപ്റ്റംബർ 10: 2ാം ഞായറാഴ്ച
സെപ്റ്റംബർ 17: 3ാം ഞായറാഴ്ച
സെപ്റ്റംബർ 22: ശ്രീനാരായണ ഗുരു സമാധി
സെപ്റ്റംബർ 23: നാലാം ശനിയാഴ്ച
സെപ്റ്റംബർ 24: നാലാം ഞായറാഴ്ച
സെപ്റ്റംബർ 27: നബിദിനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+