കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേതന പരിഷ്‌കരണം നടപ്പിലാക്കുക: ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പുരോഗമിക്കുന്നു. ഇന്നും നാളെയുമാണ് പണിമുടക്ക് നടക്കുന്നത്. 2017 നവംബർ മുതൽ മുടങ്ങി കിടക്കുന്ന വേതന പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒൻപത് തൊഴിലാളി യുണിയനുകളുടെ നേതൃത്വത്തില്‍ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയിലെ പത്ത് ലക്ഷത്തിലധികം ജീവനക്കാര്‍ രാജ്യത്തൊട്ടാകെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് യൂണിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്.

നിര്‍വാജ്യം ക്ഷമ ചോദിച്ച് 'കാപ്പിപ്പൊടിയച്ഛന്‍'; പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്, തിയതി മാറിനിര്‍വാജ്യം ക്ഷമ ചോദിച്ച് 'കാപ്പിപ്പൊടിയച്ഛന്‍'; പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്, തിയതി മാറി

പണിമുടക്കിന്‍റെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ശാഖകൾക്ക് മുന്നിൽ ധർണ നടക്കുന്നുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിങ് പ്രവര്‍ത്തനം ഭാഗികമയി തടസ്സപ്പെട്ടു. ദ്വിദിന പണിമുടക്കില്‍ ബാങ്ക് ഇടപാടുകള്‍ തടസപെടുമെന്ന് എസ്ബിഐ ഉള്‍പ്പെടെയുള്ള പല ബാങ്കുകളും ഉപഭോക്തകളെ നേരത്തെ അറിയിച്ചിരുന്നു. പണിമുടക്കും ഞായറാഴ്ച്ചയും ഒരുമിച്ച് വരുന്നതിനാല്‍ മൂന്ന് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടും.

 bank-

വേതന പരിഷ്‌കരണം നടപ്പിലാക്കുകയെന്നാണ് തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. 2017 നവംബർ മുതല്‍ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്കരണം നടന്നിട്ടില്ല. 20 ശതമാനം ശമ്പള വര്‍ധനവ് വേണമെന്നാണ് ബാങ്ക് യൂണിയനുകളുടെ ആവശ്യം. ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.

പൗരത്വ നിയമത്തിലൂടെ യാഥാര്‍ത്ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനംപൗരത്വ നിയമത്തിലൂടെ യാഥാര്‍ത്ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം

English summary
bank workers unions 48 hr strike continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X