കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ ബാങ്കുകളിലും എടിഎമ്മിലും പണമില്ല; പ്രതിഷേധവുമായി ജനങ്ങള്‍ ബാങ്കിന് മുന്നിലേക്ക്

വയനാട്ടിലെ ബാങ്കുകളിലും എടിഎമ്മിലും പണമില്ല. കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍.

  • By Jince K Benny
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ബാങ്കുകളിലും എടിഎമ്മിലും പണമില്ല. പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയാല്‍ പിന്നീട് വരാന്‍ പറഞ്ഞ് തിരിച്ചയക്കും. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ജില്ലയിലെ ബാങ്കുകളിലെ അവസ്ഥയിതാണ്. പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ബാങ്കിന് മുന്നില്‍ സമരം തുടങ്ങിക്കഴിഞ്ഞു.

ATM

ജില്ലയിലെ എടിഎമ്മിലേക്ക് പണമെത്തിക്കുന്ന എസ്ബിഐയുടെ കല്‍പ്പറ്റ ശാഖ കര്‍ഷക കോണ്‍ഗ്രസ് ഉപരോധിച്ചു. കല്‍പ്പറ്റയിലെ മറ്റൊരു സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസും സമരം നടത്തി. ബാങ്കില്‍ ചെക്ക് കൊടുത്താല്‍ മാറാന്‍ പണമില്ലാത്ത സാചര്യമാണുള്ളത്. തുടര്‍ച്ചായി അവധി ദിവസങ്ങള്‍ വരുന്നതിന് മുമ്പുള്ള ഈ സാഹചര്യം ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. വിഷു, ഈസ്റ്റര്‍ പോലുള്ള അവധി ദിനങ്ങളാണ് തുടര്‍ന്ന് വരുന്നത്. ഇതേ സഹാചര്യം അപ്പോഴും തുടരുമോ എന്നതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കാരണം.

ജില്ലയിലെ എടിഎമ്മുകൡ ആവശ്യത്തിന് പണമെത്തിക്കാമെന്ന് ബാങ്ക് ഉറപ്പ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. ആവശ്യത്തിന് പണം ബാങ്കുകളില്‍ എത്താത്തതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് ബാങ്കുകള്‍ നല്‍കുന്ന ഉറപ്പ്.

English summary
Banks and ATMs are empty in Wayanad district. People starts protest in front of SBI Kalppetta branch. Karshaka Congress leads the protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X