ഡിജിറ്റല്‍ ഇടപാടുകളില്‍ ഇനി ബാങ്കുകള്‍ക്ക് നേട്ടം!! ഒരു ഇടപാടിന് പത്ത് രൂപവരെ!
ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കും. ഓരോ ഇടപാടിനും ഇടപാട് തുകയുടെ 0.25 ശതമാനമോ അല്ലെങ്കില്‍ പത്ത് രൂപയോ ആണ് നല്‍കുക.
ദില്ലി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കും. ഓരോ ഇടപാടിനും ഇടപാട് തുകയുടെ 0.25 ശതമാനമോ അല്ലെങ്കില്‍ പത്ത് രൂപയോ ആണ് നല്‍കുക.
കേന്ദ്രസര്‍ക്കാരിന്റെ കാഷ്‌ലെസ് ഇക്കോണമി പദ്ധതിയുടെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത്. ബാങ്കുകള്‍ക്ക് ഇന്‍സെന്റീവ് ആയി നല്‍കുന്നതിനുള്ള പണം നബാര്‍ഡില്‍ നിന്ന് കണ്ടെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. 1000 കോടി രൂപവരെ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം.

മോദിയുടെ സ്വപ്‌ന പദ്ധതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്നതാണ് കാഷ് ലെസ് ഇക്കോണമി. ഇത് സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെയാണ് ഡിജിറ്റല്‍ പേമെന്റിന് പ്രാധാന്യം നല്‍കിയത്. കാഷഅ ലെസ് ഇക്കോണമിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

10 രൂപവരെ
ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ പ്രോത്സാഹിക്കുന്ന ബാങ്കുകള്‍ക്ക് ഇന്‍സെന്റീവ്‌സ് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരു ഇടപാടിന് ഇടപാടിന്റെ 0.25 ശതമാനം അല്ലെങ്കില്‍ 10 രൂപ വരെ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തുതുക ഈടാക്കാതിരിക്കാനാണ് ഇത്തരത്തില്‍ ഇന്‍സെന്റീവ്‌സ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ചാര്‍ജ് ഈടാക്കില്ല
ആധാര്‍, ഭീം വഴിയുള്ള പേമെന്റികള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത്. ഇത്തരം പേമെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡ് വഴിയുളള പേമെന്റുകള്‍ക്ക് പണം ഈടാക്കും. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതിനോടകം ബാങ്കുകള്‍ വഴിയുള്ള ആധാര്‍ പേമെന്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

1000 കോടി
ബാങ്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനുള്ള തുക നബാര്‍ഡില്‍ നിന്ന് കണ്ടെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. 1000 കോടി രൂപ വരെ ഇതിനായി ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഐടി ഡിപ്പാര്‍ട്ട്‌മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.












Click it and Unblock the Notifications