വിഎസിന് വേണ്ടി ലോകകപ്പ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും ബാനര്‍!!!
പെര്‍ത്ത്: വിഎസ് അച്യുതനന്ദനും അദ്ദേഹം ഇറങ്ങിപ്പോന്ന സിപിഎം സംസ്ഥാന സമ്മേളത്തിനും ലോകകപ്പ് ക്രിക്കറ്റുമായി എന്തെങ്കിലും ബന്ധമുണ്ടോ...? ഒറ്റനോട്ടത്തില്‍ ഇല്ലെന്ന് തറപ്പിച്ച് പറയാം.
എന്നാല്‍ മലയാളികള്‍ ഉളളിടത്തെല്ലാം സിപിഎമ്മിനും വിഎസനും കാര്യമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ മലയാളികള്‍ എത്തിയാല്‍ വിഎസ് അവിടേയും ഉണ്ടാകും!
വെറുതേ പറയുന്നതല്ല. പെര്‍ത്തില്‍ ഇന്ത്യ-യുഎഇ മത്സരം നടക്കുമ്പോള്‍ ചില ആരാധകര്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകളല്ല ഉയര്‍ത്തിയത്, വിഎസിനെ പിന്തുണക്കുന്ന പോസ്റ്ററുകളായിരുന്നു. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സഖാവ് വിഎസ് അച്യുതാനന്ദന്‍... ലോകത്തിലെ ഏറ്റവും ജനപ്രിയനായ രണ്ടാമത്തെ കമ്യൂണിസ്റ്റ്. വി സല്യൂട്ട്, റെഡ് സല്യൂട്ട് കോമറേഡ് വിഎസ്- എന്നായിരുന്നു ചിലര്‍ ഉയര്‍ത്തിക്കാട്ടിയ ബാനറില്‍ ഉണ്ടായിരുന്നത്. ചിലര്‍ സിപിഎമ്മിന്റെ പാര്‍ട്ടി പതാകയും സ്റ്റേഡിയത്തില്‍ പാറിപ്പിച്ചു.
ഒരു പക്ഷേ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇത് ഒരു പുതുയ സംഭവം ആകാം. ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് വേണ്ടി ലോകകപ്പ് മത്സരത്തിനിടെ ബാനര്‍ ഉയരുന്നത്. അതും നമ്മുടെ കൊച്ചുകേരളത്തിലെ നേതാവായ ഒരാള്‍ക്ക് വേണ്ടി!
മലയാളികള്‍ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് ആദ്യമായിട്ടൊന്നും അല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-ട്വന്റി മത്സരം നടക്കുമ്പോഴും മലയാളികള്‍ വ്യത്യസ്തരായിരുന്നു. എഡ്ഗ്ബാസ്റ്റണിലായിരുന്നു അന്ന് കളി. ഓണക്കാലം ആയതിനാല്‍ മുണ്ടും, കസവുസാരിയും ഒക്കെ ആയിരുന്നു മലയാളികളുടെ ഗാലറിയിലെ വേഷം. ആവേശം പകരാന്‍ അന്ന് മഹാബലിയുടെ വേഷവും ഉണ്ടായിരുന്നു.












Click it and Unblock the Notifications