കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവരുമാനം കണ്ണുംനട്ടിരുന്നു!! സുപ്രീംകോടതി വിധി തകര്‍ത്തത് ഐസക്കിന്റെ ബജറ്റ് സ്വപ്നങ്ങള്‍?

പാതയോരത്തെ മദ്യ ശാലകള്‍ നീക്കുന്നതോടെ ഈ വരുമാനത്തിന്റെ പകുതി നഷ്ടമാകുമെന്ന് തോമസ് ഐസക് തന്നെ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: സുപ്രീംകോടതി വിധിക്കു പിന്നാലെ ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതോടെ തകരുന്നത് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് സ്വപ്‌നങ്ങള്‍. ഒമ്പതിനായിരം കോടിയുടെ മദ്യ വരുമാനം മനസില്‍ കണ്ടാണ് സംസ്ഥാന ബജറ്റ് ഐസക്ക് അവതരിപ്പിച്ചത്.

എന്നാല്‍ പാതയോരത്തെ മദ്യ ശാലകള്‍ നീക്കുന്നതോടെ ഈ വരുമാനത്തിന്റെ പകുതി നഷ്ടമാകുമെന്ന് തോമസ് ഐസക് തന്നെ പറയുന്നു.നിലവിലെ സാഹചര്യത്തില്‍ ബദല്‍ സംവിധാനം കണ്ടെത്തിയില്ലെങ്കില്‍ വന്‍ പ്രതിസന്ധി തന്നെ ഉണ്ടാകുമെന്ന് ഐസക് പറയുന്നു.

 നികത്താനാവില്ല

നികത്താനാവില്ല

സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് മദ്യ വില്‍പ്പനയില്‍ നിന്നാണ്. എന്നാല്‍ പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്യണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതോടെ സര്‍ക്കാരിന് വന്‍ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് ഐസക് പറയുന്നത്. ഈ വരുമാന ഇടിവ് മറ്റ് മാര്‍ഗങ്ങളിലൂടെ നികത്താനാകില്ലെന്നും ഐസക് പറയുന്നു. വിധി നടപ്പാക്കുന്നതോടെ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമേ ബാറും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഉണ്ടാവുകയുള്ളു. കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ വിധി ബാധിക്കുമെന്നും ഐസ്‌ക് പറയുന്നു.

 മദ്യ വരുമാനം

മദ്യ വരുമാനം

സുപ്രീംകോടതി വിധി ഐസക്കിന്റെ ബജറ്റ് സ്വപ്‌നങ്ങളെ കൂടിയാണ് തകര്‍ത്തിരിക്കുന്നത്. മദ്യ വില്‍പ്പനയില്‍ നിന്നുള്ള ഒമ്പതിനായിരം കോടിയുടെ വരുമാനം മനസില്‍ കണ്ടാണ് തോമസ് ഐസക് ബജറ്റ് തയ്യാറാക്കിയത്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതോടെ മദ്യ വരുമാനം കുറയും. ഇത് ബജറ്റ് പദ്ധതികളെയും ബാധിക്കും. നിലവിലെ സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കി ല്‍ പ്രതിസന്ധി കടുക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.

 ഹോട്ടല്‍ വ്യവസായം തകരും

ഹോട്ടല്‍ വ്യവസായം തകരും

വിധി കേരളത്തിലെ വിനോദ സഞ്ചാരത്തെയും ഹോട്ടല്‍ ബിസിനസിനെയും ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. വരുമാനത്തിന്റെ 15 ശതമാനം ലഭിക്കുന്നത് വിനോദ സഞ്ചാരത്തില്‍ നിന്നാണ്. ഈ വവരുമാനത്തിലും ഇടിവുണ്ടാകും. മിക്ക ഹോട്ടലുകളും കെഎസ്എഫ്ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് കച്ചവടത്തിനായി പല ഹോട്ടലുകളും വായ്പ എടുത്തിരിക്കുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങും. ഇതോടെ കെഎസ്എഫ്ഇയെയും ഇത് ബാധിക്കും.

 ചര്‍ച്ച ചെയ്യും

ചര്‍ച്ച ചെയ്യും

വരുമാന നഷ്ടത്തിലൂടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെലവ് ചുരുക്കല്‍ നടപടി സ്വീകരിക്കേണ്ടി വരും. ഏതൊക്കെ ചിലവുകളാണ് ചുരുക്കേണ്ടതെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഐസക് പറയുന്നു. നിയന്ത്രിതമായി ആവശ്യക്കാര്‍ക്ക് മദ്യം ലഭ്യമാക്കണം എന്നാണ് ഐസക് പറയുന്നത്.

 നിയമസാധ്യതകള്‍ പരിശോധിക്കുന്നു

നിയമസാധ്യതകള്‍ പരിശോധിക്കുന്നു

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിധി നടപ്പാക്കാന്‍ മൂന്നു മാസത്തെ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

 നിയന്ത്രണം

നിയന്ത്രണം

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് സുപ്രീംകോടതി വിധി. സംസ്ഥാനത്തെ എക്‌സൈസ് ലൈസന്‍സ് അവസാനിക്കുന്ന മാര്‍ച്ച് 31ന് തന്നെ മദ്യശാലകള്‍ പൂട്ടിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷനു പുറമെ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍, ബിയര്‍ പാര്‍ലറുകള്‍, കളളുഷാപ്പുകള്‍, പഞ്ചനക്ഷത്ര ബാറുകള്‍ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.

English summary
bar beverages ban, thomas issac says about revenue lost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X