Get Updates
Get notified of breaking news, exclusive insights, and must-see stories!

തയംബിന്റെ കാലം പോയെന്ന്- ഇതാ ആഷിക് അബു വക മാണിയ്ക്ക് അടുത്ത പണി

കൊച്ചി: കെഎം മാണിയ്‌ക്കെതിരെ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച പ്രമുഖരില്‍ ഏറ്റവും ശ്രദ്ധേയന്‍ സംവിധായകന്‍ ആഷിക് അബു ആയിരുന്നു. 'എന്റെവക 500' എന്ന ഹാഷ്ടാഗ് തുറന്ന് വിട്ടത് ആഷിക് അബു ആയിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു.

ഇപ്പോള്‍ മാണിയ്‌ക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ വന്നതോടെ ആഷിക് അബുവിന്റെ അടുത്ത ഫേസ്ബുക്ക് പോസ്റ്റും വന്നു. ' ഇനി മതി സാറന്മാരെ... തയംബിന്റെ കാലം പോയി!' എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ എഴുതിയത്.

ഈ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്റെ വക 500

എന്റെ വക 500

മാണിയ്‌ക്കെതിരെ 'എന്റെ വക 500' എന്ന ഹാഷ്ടാഗ് 'വിപ്ലവം' നടത്തിയതും ആഷിക് അബു തന്നെ ആയിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു.

കമന്റുകളുടെ ബഹളം

കമന്റുകളുടെ ബഹളം

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇപ്പോള്‍ കമന്റുകളുടെ ബഹളമാണ്. മാണിയെ പരിസഹിച്ചുകൊണ്ടാണ്ട് അധികവും.

ബിഷപ്പിനെ കണ്ടതും

ബിഷപ്പിനെ കണ്ടതും

കെഎം മാണി പാലാ ബിഷപ്പിനെ കണ്ടതിനേയും ചില കമന്റുകള്‍ പരിഹസിയ്ക്കുന്നുണ്ട്. മാണി ബിഷപ്പിനെ കണ്ടതിന് ശേഷം ബിഷപ്പിന്റെ പേഴ്‌സ് കാണാതായി എന്നാണ് പരിഹാസം.

ലഡുവും പോസ്റ്റില്‍

പ്രതിപക്ഷ ബഹളത്തിനിടെ കെഎം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ ലഡി വിതരണം നടത്തിയതിന്റെ ചിത്രം കഴിഞ്ഞ ദിവസം തന്നെ ആഷിക് അബു പോസ്റ്റ് ചെയ്തിരുന്നു.

ആഷിക്കിന് പണി

ആഷിക്കിന് പണി

കൊച്ചി കൊക്കെയ്ന്‍ കേസില്‍ ആഷിക് അബുവിന്റെ പേര് പലപ്പോഴായി വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. മാണിയെ വിമര്‍ശിച്ചിതാണ് അതിന് കാരണം എന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.

ഇനിയും പണി കിട്ടുമോ?

ഇനിയും പണി കിട്ടുമോ?

മാണിയ്‌ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആഷിക് അബുവിനും വീണ്ടും പണികിട്ടുമോ എന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിയ്ക്കുന്നുണ്ട്.

പ്രതികരിയ്ക്കാന്‍ ഒരാള്‍

പ്രതികരിയ്ക്കാന്‍ ഒരാള്‍

സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ സിനിമ മേഖലയിലുള്ളവര്‍ പൊതുവെ പ്രതികരിയ്ക്കാന്‍ വിസമ്മതിയ്ക്കുന്ന കാലത്ത് ആഷിക് അബുവിന്റെ പ്രതികരണങ്ങള്‍ എപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+