ബിജുവിന്റെ രഹസ്യമൊഴി... മന്ത്രി ബാബുവിന് 10 കോടി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍മജിസ്‌ട്രേറ്റിന് മുന്നില്‍ ബിജു രമേശ് നല്‍കിയ രഹസ്യ മൊഴി പുറത്ത്. വാര്‍ത്താ ചാനലുകളാണ് ബിദുവിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്ത് വിട്ടത്.
മന്ത്രി കെ ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്നാണ് ബിജു രമേശ് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നത്. കെഎം മാണിയ്ക്ക് പണം കൊടുത്ത കാര്യവും മൊഴിയില്‍ പറയുന്നുണ്ട്.

ബാര്‍ ലാസന്‍സിനുള്ള ഫീസ് കുറച്ച് നല്‍കുന്നതിനായാണ് കെ ബാബുവിന് പണം നല്‍കിയത്. ഇത് പ്രകാരം ഫീസ് തുക കുറച്ച് നല്‍കിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. ബാര്‍ ഉടമയായ കൃഷ്ണദാസ് ആണ് പണം കൈമാറിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്.
കെഎം മാണി അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് രഹസ്യ മൊഴിയിലും ബിജു രമേശ് ആവര്‍ത്തിയ്ക്കുന്നുണ്ട്. അമ്പത് ലക്ഷം പാലായിലെ വീട്ടില്‍ വച്ചും 35 ലക്ഷം തിരുവനന്തപുരത്ത് വച്ചും നല്‍കിയെന്നാണ് പറയുന്നത്.
കെ ബാബുവിന് പണം നല്‍കിയത് സംബന്ധിച്ച് നേരത്തേ വിഎസ് അച്യുതാനന്ദനും ആക്ഷേപം ഉന്നയിച്ചിരുന്നു. കെ ബാബുവിനെ കൂടാതെ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ടെന്നായിരുന്നു ആരോപണം. ഈ വിഷയത്തില്‍ വിജിലന്‍സിന് വിഎസ് പരാതി നല്‍കിയിരുന്നെങ്കിലും അന്ന് കേസെടുത്തിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. 164 -ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴി പ്രകാരം ബാബുവിനെതിരെ കേസെടുക്കാതിരിയ്ക്കാനാവാത്ത സ്ഥിതിയാണ്.
ബാറുടമയുടെ ജല്‍പനങ്ങള്‍ എന്നാണ് മന്ത്രി കെ ബാബു ബിജു രമേശിന്റെ മൊഴിയെ കുറിച്ച് പ്രതികരിച്ചത്. അടുത്ത ആഴ്ച ബിജു രമേശിനെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications