മാണിയുടെ രാജി ഉമ്മന്‍ ചാണ്ടി തന്നെ ആവശ്യപ്പെടും; രാജി ഉടന്‍
തിരുവനന്തപുരം: ഒടുവില്‍ കെഎം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൈവിടുന്നു എന്നാണ് ലഭിയ്ക്കുന്ന വിവരങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മാണിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയും കെഎം മാണിയും തമ്മില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞതായാണ് വിവരം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൂടി മാണിയുടെ രാജി ആവശ്യപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടിയ്ക്ക് വേറെ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. വിഎം സുധീരനോട് ആലോചിച്ചതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടി മാണിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാണിയ്ക്ക് മുന്നില്‍
കെഎം മാണിയ്ക്ക് ഇനി രാജി വയ്ക്കാതെ വേറെ നിവൃത്തിയില്ല.

രാജി എപ്പോള്‍
കോടതി പരാമര്‍ശങ്ങള്‍ വന്ന നവംബര്‍ 9 ന് തന്നെ മാണി രാജിവച്ചേയ്ക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ മാണിയുടെ രാജി അടുത്ത ദിവസം മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോദിയ്ക്കുന്നതിന് മുമ്പ്
ഉമ്മന്‍ ചാണ്ടി ഔദ്യോഗികമായി രാജി ആവശ്യപ്പെടും മുമ്പ് തന്നെ മാണി രാജിവച്ചേയ്ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ട്ടി തീരുമാനം വേണ്ട
ഇനി ഏതായാലും കേരള കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട സാഹചര്യം നിലവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കെഎം മാണി മാത്രമാണ് ഇനി രാജിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.

മുറവിളി തുടങ്ങി
കോണ്‍ഗ്രസ്സിനുള്ളിലെ യുവ തുര്‍ക്കികള്‍ മാണിയുടെ രാജി പരസ്മായി ആവശ്യപ്പെട്ടിരുന്നു. മാണിയെ ചുമക്കേണ്ട ബാധ്യതയില്ലെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ പ്രതികരിച്ചത്. മാണി രാജിവയ്ക്കണം എന്ന് യൂത്ത് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിരുന്നു.

രക്ഷിയ്ക്കാന്‍ ചാണ്ടിയില്ല
ഇത്രനാളും കെഎം മാണിയെ സംരക്ഷിച്ചുപോന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ അസ്ത്രപ്രജ്ഞനായിരിയ്ക്കുകയാണ്.

ഹൈക്കമാന്‍ഡ്
കെഎം മാണിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൂടി ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ഇത്രനാളും ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിരുന്നില്ല.












Click it and Unblock the Notifications