ഭീഷണി വേണ്ട... രാജി വച്ചേ പറ്റൂ എന്ന് കോണ്‍ഗ്രസ്; കെഎം മാണിയുടെ തല ഉരുളും
തിരുവനന്തപുരം: രാജിയല്ലാതെ കെഎം മാണിയ്ക്ക് മുന്നില്‍ ഇനി മറ്റ് വഴികളൊന്നും ഇല്ല. രാജി വച്ച് പുറത്ത് പോകാന്‍ കോണ്‍ഗ്രസ് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. യുഡിഎഫ് ഘടകക്ഷികളും മാണിയുടെ രാജിയ്ക്കായി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
രാജി വയ്ക്കുകയാണെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കുമെന്ന ഭീഷണിയെ കണക്കിലെടുക്കാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല. സര്‍ക്കാര്‍ താഴെ വീണാലും മാണിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് ഘടകക്ഷി നേതാക്കള്‍ നല്‍കുന്ന സൂചന.

ഭീഷണി വേണ്ട
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കുമെന്ന ഭീഷണി ഇനി വേണ്ടെന്നാണ് കോണ്‍ഗ്രസ് കെഎം മാണിയോട് പറയുന്നത്. രാജി വച്ചേ പറ്റൂ എന്നും കോണ്‍ഗ്രസ് നേതൃത്ം ആവശ്യപ്പെടുന്നു.

രാജി വച്ചാല്‍
കെഎം മാണിയ്‌ക്കൊപ്പം കേരള കോണ്‍ഗ്രസ്സിലെ നാല് എംഎല്‍എമാരാണ് ഉള്ളത്. രാജി ആവശ്യത്തില്‍ നിര്‍ബന്ധം പിടിച്ചാല്‍ രാജി വച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും എന്നാണ് ഭീഷണി.

സര്‍ക്കാര്‍ വീണാലും
മാണി പിന്തുണ പിന്‍വലിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ താഴെ വീണാല്‍ പോലും കുഴപ്പമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ യുഡിഎഫ് ഘടകകക്ഷികള്‍ ഉള്ളത്.

പിജെ ജോസഫും ചതിച്ചു
എന്തൊക്കെ വന്നാലും പിജെ ജോസഫും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് രണ്ട് എംഎല്‍എമാരും രാജി വയ്ക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ പാര്‍ട്ടി പിളരുന്ന സാഹചര്യമാണുള്ളത്.

സമ്മര്‍ദ്ദം മാത്രം
രാജി തീരുമാനം എത്രത്തോളം നീട്ടിക്കൊണ്ടുപോവുക എന്നത് മാത്രമാണ് ഇനി മാണിയ്ക്ക് മുന്നിലുള്ള വഴി. ഏത് തരത്തിലാണെങ്കിലും രാജി ഒഴിവാക്കാന്‍ കഴിയില്ല.

പുറത്താക്കും
കെഎം മാണി മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കേണ്ടിവരും. കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയായിരിയ്ക്കും ഇത് സൃഷ്ടിയ്ക്കുക.

മാണി കുടുങ്ങും?
മന്ത്രി സ്ഥാനം രാജിവച്ച് സര്‍ക്കാരിനുള്ള പിന്തുണയും പിന്‍വലിച്ച് കഴിഞ്ഞാല്‍ പിന്നെ കെഎം മാണിയ്ക്ക് എന്ത് ചെയ്യാനാകും എന്നതാണ് പ്രശ്‌നം. ഭരണം അസ്ഥിരപ്പെടുമെങ്കിലും മാണിയ്ക്ക് ഒരു മുന്നണിയിലും സ്ഥാനം ലഭിയ്ക്കില്ലെന്ന് ഉറപ്പാണ്.

വെറുതെ നില്‍ക്കേണ്ടിവരും
ഒരു മുന്നണിയിലും ഉള്‍പ്പെടാതെ കെഎം മാണിയ്ക്ക് എത്രകാലം നിലനില്‍ക്കാനാകും എന്നതും ചോദ്യമാണ്. പിസി ജോര്‍ജ്ജ് നേരത്തേ പോയി. ഇപ്പോഴിതാ പിജെ ജോസഫും പോകാന്‍ ഒരുങ്ങുന്നു. മാണി കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെടും.

സര്‍ക്കാര്‍ വീഴുമോ?
മാണിയും നാല് എംഎല്‍എമാരും പിന്തുണ പിന്‍വലിച്ചാല്‍ നിയസഭയില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടും എന്ന് ഉറപ്പാണ്. പക്ഷേ സര്‍ക്കാരിനെ മറിച്ചിടാന്‍ എല്‍ഡിഎഫ് ശ്രമിയ്ക്കാനിടയില്ലെന്നാണ് സൂചനകള്‍.












Click it and Unblock the Notifications