ബാര്‍കോഴകേസില്‍ വീഴ്ച പറ്റി.. എസ്പി സുകേശനെതിരെ നടപടി...?
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ നടപടിയുണ്ടായേക്കും. സുകേശന്‍ ധൃതി പിടിച്ച് നിഗമനത്തിലെത്തിയെന്നും അന്വേണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
ബാര്‍കോഴ കേസില്‍ തന്നെ കുടുക്കാന്‍ എസ്പി സുകേശന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കെഎം മാണി നല്‍കിയ പരാതിയിന്മേലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുകേശന്‍ ബാര്‍ കോഴ കേസില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാര്‍കോഴ കേസ് അന്വേഷണത്തില്‍ സുകേശന്‍ അനാവശ്യ തിടുക്കം കാട്ടി. സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നല്‍കിയ തിരുത്തലുകള്‍ ശരിയാണെന്നും ക്രൈബ്രാഞ്ച് എസ്പി ഉണ്ണി രാജയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ധനമന്ത്രി കെഎം മാണിക്കും യുഡിഎഫ് സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ബിജു രമേശിനെ സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു ആരോപണം.
ഇക്കാര്യം ബിജു ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ശബ്ദ രേഖ പുറത്ത് വന്നിരുന്നു. ഇതോടെ മാണി സുകേശനെതിരെ അന്നത്തെ ആഭ്യന്തരമന്ത്രി രമേസ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. സുകേശനെതിരായ അന്വേഷണം ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജയ്ക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ മന്ത്രിമാര്‍ക്കെതിരെ മൊഴിനല്‍കാന്‍ എസ്പി ബിജുവിനെ സമ്മര്‍ദ്ദം ചെലുത്തി എന്നവാദം ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പക്ഷേ കേസില്‍ സുകേശന്‍ അനാവശ്യമായ ധൃതി കാണിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications