കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണിയ്ക്ക് നോട്ടീസ്; കേസ് പരിഗണിയ്ക്കുന്നത് മാറ്റി

Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയ്ക്കും എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാര്‍ കോഴ കേസ് പരിഗണിയ്ക്കുന്നത് കോടതി മാറ്റി വച്ചു. ഡിസംബര്‍ 2നാണ് കേസ് വീണ്ടും പരിഗണിയ്ക്കുക. നവംബര്‍ 21 ന് രാവിലെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ചില പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു.

High Court

കേസ് കോടതിയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ടവര്‍ പൊതു പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥരും പരമാര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാര്‍ കോഴ കേസില്‍ കെഎം മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞ സ്ഥിതിയ്ക്ക് വിജിലന്‍സ് അന്വേഷണം നീതിപൂര്‍വ്വമാകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസന്വേഷണം സിബിഐയ്ക്ക് നല്‍കിക്കൂടെ എന്ന് പോലും കോടതി ചോദിച്ചിരുന്നു.

കേസില്‍ വിശദമായ സത്യവാങ്മൂലവും എജിയില്‍ നിന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ കക്ഷികളുടേയും വാദം കേള്‍ക്കണം എന്ന് എജി ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിച്ചു.

English summary
Bar Bribe Case: High Court postponed case to December 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X