കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടര്‍ അട്ടിമറിച്ചു? ശങ്കര്‍ റെഡ്ഡിക്കും ആര്‍ സുകേശനുമെതിരെ അന്വേഷണം...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴ കേസ് അട്ടമറിച്ചെന്നും കേസ് ഡയറിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി തിരുത്തല്‍ നരുത്തിയെന്നും വിജിലന്‍സ് കോടിയുടെ കണ്ടെത്തല്‍. ശങ്കര്‍ റെഡ്ഡിക്കും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍ സുകേശനുമെതിരെ വിജിലന്‍സ് അന്വേ,ണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

ഇരുവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം നടത്തി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ബാര്‍കോഴ കേസ് വിജലന്‍സ് ഡയറക്ടറായിരിക്കെ ശങ്കര്‍ റെഡ്ഡി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്പി ആര്‍ സുകേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

bar-kerala

മാണിക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടതിന്റെ തെളിവുകള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. മാണിക്കെതിരായ തെളിവ് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി എസ്പി ആര്‍ സുകേശന് മൂന്ന് തവണ കത്തുകളയച്ചു.

Read Also: വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അസം സ്വദേശിയുടെ ഭീഷണി; ചിത്രം അയച്ചകൊടുത്തത് ബന്ധുക്കള്‍ക്ക്

2015 ഡിസംബര്‍ 23നും26നും 2302016 ജനുവരി 16 നുമാണ് കത്തുകളയച്ചത്. മൂന്നാമത്തെ കത്തില്‍ മൊഴികള്‍ തിരുത്തണമെന്നും ബിജു രമേശിന്‍രെ ഡ്രൈവര്‍ അമ്പിളി മാണിക്കെതിരെ നല്‍കിയ മൊഴി പരിഗണിക്കരുതെന്നും കത്തിലുണ്ട്.

കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന്റെ കേസ് ഡയറില്‍ വെട്ടലും തിരുത്തലും കൂട്ടിച്ചേര്‍ത്തലുമുണ്ടെന്ന് വിജിലന്‍സ് കോടതിയുടെ കഴിഞ്ഞ ദിവസം കണ്ടെത്തല്‍. അന്വേഷണം തടയപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കാനാണ് തീരുമാനം. വെട്ടിതിതിരുത്തലുകളുള്ള കേസ് ഡയറിയുടെ എട്ട്, ഒന്‍പത് വാല്യങ്ങളുടെ പകര്‍പ്പ് തിരികെ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read Also: സത്യത്തില്‍ ഇവരാരാണ് ? നാടോടി യുവതി ജാമ്യത്തിലിറങ്ങാന്‍ കെട്ടിവച്ചത് ഒരു ലക്ഷം രൂപ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Bar bribe case, vigilance court orders inquiry against former Vigilance director Rankhar Reddy and SP R Sukeshan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X