സുകേശന്റെ റിപ്പോര്‍ട്ട് മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍... അപ്പോള്‍ അട്ടിമറിച്ചതാര്?
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ കുറ്റപത്രം വേണ്ടെന്ന തീരുമാനം ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഇനിയെങ്കിലും വിജിലന്‍സ് മേധാവി മറുപടി പറയേണ്ടി വരും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയ്ക്ക് മുന്നിലെത്തിക്കഴിഞ്ഞു.
കെഎം മാണിയ്‌ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസ് അവസാനിച്ചുവെന്ന ധൈര്യത്തില്‍ കെഎം മാണിയ്ക്ക് ഇനി അധികനാള്‍ മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് സാരം.

പാലായിലെ വീട്ടില്‍ വച്ചും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും ആണ് പണം വാങ്ങിയത്. മൊത്തം 25 ലക്ഷം രൂപ വാങ്ങിയതിന് തെളിവുണ്ടെന്നാണ് വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോഴക്കാര്യം മാണി നിഷേധിച്ചെങ്കിലും കോഴ നല്‍കിയ ബാര്‍ ഉടമകള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് മാണിയ്‌ക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം എന്നാണ് വിശദീകരണം.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഹാജരാക്കിയ രേഖകളിലാണ് എസ്പി സുകേശന്റെ വസ്തുതാ റിപ്പോര്‍ട്ടും ഉള്ളത്.












Click it and Unblock the Notifications