ബാര്‍ കോഴയില്‍ മന്ത്രി ബാബുവും വീണു... ഒടുവില്‍ നാണംകെട്ട് രാജി
കൊച്ചി: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബു രാജിവച്ചു. ബാബുവിനെതിരെ എപ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കെ ബാബു രാജിവച്ചത്.
പാര്‍ട്ടിയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ പിന്തുണ കിട്ടില്ല എന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബാബു രാജിവച്ചത്. ബാബു രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും പറഞ്ഞിരുന്നു.

വിജിലന്‍സ് കോടതി ഉത്തരവ് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ കെ ബാബു മുതിര്‍ന്ന നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് റിപപോര്‍ട്ട്. എന്തായാലും എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപിച്ചത്. ബിജു രമേശിനെ മദ്യരാജാവ് എന്ന് വിശേഷിപ്പിച്ചായിരുന്നു ബാബുവിന്‍റെ പത്രസമ്മേളനം.
തനിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കടിച്ച് തൂങ്ങില്ലെന്ന് നേരത്തേ പ്രഖ്യാപിച്ച ആളാണ് കെ ബാബു. ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടതോടെ ബാബു രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ബാബു വാര്‍ത്താ സമ്മേളനത്തിനായി പ്രസ് ക്ലബ്ബില്‍ എത്തിയത്. അതേ ഗസ്റ്റ് ഹൗസില്‍ തന്നെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും ബാബുവും തമ്മില്‍ കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications