കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി വയ്ക്കില്ലെന്നുറപ്പിച്ച് കെഎം മാണി, രാജി വച്ചേ പറ്റൂ എന്ന് കോണ്‍ഗ്രസ്... കേരളം തിളയ്ക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയെന്ന് പറയുന്ന പരാമര്‍ശങ്ങളൊന്നും വിധി പകര്‍പ്പില്‍ ഇല്ല. ഇതോടെ രാജി വയ്ക്കണോ എന്ന കാര്യത്തില്‍ കെഎം മാണി സ്വയമേവ പിറകോട്ട് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തത്കാലം മാണി രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം. രാജി വയ്ക്കാന്‍ മാണിയ്ക്കും താത്പര്യമില്ല. പക്ഷേ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ രാജി ആവശ്യം ഉന്നയിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാണി രാജി വയ്ക്കണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ്സും ഉള്ളത്. കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം' ഇക്കാര്യം ഉന്നയിച്ച് മുഖപ്രസംഗം തന്നെ എഴുതിയിട്ടുണ്ട്.

രാജിയ്ക്കില്ല

രാജിയ്ക്കില്ല

തത്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കെഎം മാണി ഇപ്പോഴുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടതിവിധി അനുകൂലം

കോടതിവിധി അനുകൂലം

കെഎം മാണിയ്ക്കും വിജിലന്‍സിനും അനുകൂലമാണ് ഹൈക്കോടതിയുടെ വിധിയെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം പറയുന്നത്. ഈ സാഹചര്യത്തില്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലത്രെ.

വീക്ഷണം പറയുന്നു

വീക്ഷണം പറയുന്നു

കെഎം മണി രാജിവച്ചൊഴിയണം എന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയിരിയ്ക്കുന്നത്. ധാര്‍മികതയാണ് വീക്ഷണം മുന്നോട്ട് വയ്ക്കുന്ന ന്യായം.

കേരള കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

കേരള കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

കെഎം മാണി രാജി വയ്ക്കണം എന്ന ആവശ്യം കേരള കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ളവരാണ് ഇക്കാര്യം ഉന്നയിക്കുന്നത്.

പാമോലിനില്‍ രാജിയില്ല

പാമോലിനില്‍ രാജിയില്ല

പാമോലിന്‍ കേസില്‍ കോടതി പരാമര്‍ശത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി രാജിവച്ചില്ലല്ലോ എന്നാണ് മാണി വിഭാഗം ചോദിയ്ക്കുന്നത്.

ടൈറ്റാനിയത്തിലും രാജിയില്ല

ടൈറ്റാനിയത്തിലും രാജിയില്ല

ടൈറ്റാനിയം അഴിമതിയുടെ പേരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രാജി വച്ചിട്ടില്ല. പിന്നെന്തിനാണ് കെഎം മാണി രാജി വയ്ക്കുന്നതെന്നാണ് ചോദ്യം.

ഉമ്മന്‍ ചാണ്ടിയുടെ വാദം തന്നെ

ഉമ്മന്‍ ചാണ്ടിയുടെ വാദം തന്നെ

കെഎം മാണിയെ സംരക്ഷിയ്ക്കാന്‍ ഉ്മ്മന്‍ ചാണ്ടി പറഞ്ഞ ന്യായങ്ങളാണ് ഇപ്പോള്‍ മാണി വിഭാഗം തിരിച്ച് ഉന്നയിക്കുന്നത്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഉണ്യാടനും രാജി വയ്ക്കും?

ഉണ്യാടനും രാജി വയ്ക്കും?

കെഎം മാണി മന്ത്രി സ്ഥാനം രാജി വയ്ക്കുകയാണെങ്കില്‍ താനും രാജി വയ്ക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

കോടതി പറയാത്തതിനാല്‍

കോടതി പറയാത്തതിനാല്‍

കോടതി വിധിയില്‍ തനിയ്ക്കതിരെ പരാമര്‍ശങ്ങളൊ്ന്നും ഇല്ലാത്ത സാഹചര്യത്തില്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ മാണി ഉറച്ച് നില്‍ക്കുകയാണത്രെ.

ബിഷപ്പും എന്‍എസ്എസും

ബിഷപ്പും എന്‍എസ്എസും

കോടതി പരാമര്‍ശങ്ങള്‍ വിവാദമായതിന് ശേഷം കെഎം മാണി പാലായില്‍ തിരിച്ചെത്തി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്തും മാണി സന്ദര്‍ശനം നടത്തിയെന്നാണ് വിവരം.

English summary
Bar Bribe Case: KM Mani is not willing to resign, Congress demands resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X