കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി നിര്‍ബന്ധമെങ്കില്‍ പിന്തുണ പിന്‍വലിയ്ക്കുമെന്ന് മാണിയുടെ ഭീഷണി... സര്‍ക്കാര്‍ വീഴുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: രാജി ഒഴിവാക്കാന്‍ കെഎം മാണി സമ്മര്‍ദ്ദ രാഷ്ട്രീയവുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്. തന്റെ രാജിയ്ക്കായി കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചാല്‍ രാജി വച്ച് പിന്തുണ പിന്‍വലിയ്ക്കുമെന്നാണത്രെ കെഎം മാണി ഉയര്‍ത്തുന്ന ഭീഷണി.

മാണിയുടെ രാജി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ ഭിന്നാഭിപ്രായമാണ് ഇപ്പോഴുള്ളത്. പിജെ ജോസഫ് വിഭാഗമാണ് മാണി രാജി വയ്ക്കണം എന്ന ആവശ്യം ശക്തമായി ഉന്നയിയ്ക്കുന്നത്.

ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം തന്നെ പിളരാവുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

രാജി വയ്ക്കില്ല

രാജി വയ്ക്കില്ല

കോടതി വിധിയില്‍ തനിയ്‌ക്കെതിരെ പരാമര്‍ശം ഇല്ലാത്ത സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കെഎം മാണി.

രാജി വേണോ, പിന്തുണ വേണോ

രാജി വേണോ, പിന്തുണ വേണോ

സര്‍ക്കാരിന്റെ നിലനില്‍പിനെ തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് മാണിയുടെ നീക്കം. തന്റെ രാജി നിര്‍ബന്ധമാണെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ തന്നെ പിന്‍വലിയ്ക്കുമെന്നാണ് ഭീഷണി.

അഞ്ച് പേരുണ്ട്

അഞ്ച് പേരുണ്ട്

രാജിക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. എങ്കിലും മാണിയ്ക്ക് പിന്തുണയുമായി അഞ്ച് എംഎല്‍എമാരുണ്ട്.

എല്ലാവരും രാജിവയ്ക്കണം

എല്ലാവരും രാജിവയ്ക്കണം

കെഎം മാണി രാജി വയ്ക്കണം എന്നാണ് പിജെ ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ താന്‍ മാത്രമല്ല എല്ലാവരും രാജി വയ്ക്കണം എന്ന നിര്‍ദ്ദേശമാണ് കെഎം മാണി മുന്നോട്ട് വച്ചത്.

ജോസഫ് തയ്യാറല്ല

ജോസഫ് തയ്യാറല്ല

മാണി ചെയ്ത കുറ്റത്തിന് എല്ലാവരും രാജി വച്ച് പിന്‍മാറണം എന്ന നിലപാടിനോട് പിജെ ജോസഫിന് താത്പര്യമില്ല. ഇക്കാര്യം അംഗീകരിയ്ക്കാനാവില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ടത്രെ.

വിപ്പ് നല്‍കിയാല്‍

വിപ്പ് നല്‍കിയാല്‍

പാര്‍ട്ടി എംഎല്‍എമാരെല്ലാം തന്നെ രാജി വയ്ക്കാന്‍ വിപ്പ് നല്‍കിയാല്‍ പിന്നെ പിജെ ജോസഫിനും പിടിച്ച് നില്‍ക്കാനാവില്ല. അങ്ങനെയെങ്കില്‍ പിജെ ജോസഫിന് പാര്‍ട്ടി പിളര്‍ത്തി പുറത്ത് പോകേണ്ടി വരും.

സര്‍ക്കാരും രാജിവയ്ക്കണം

സര്‍ക്കാരും രാജിവയ്ക്കണം

കെഎം മാണി രാജിവയ്ക്കണം എന്നാണ് ആവശ്യമെങ്കില്‍ സര്‍ക്കാരും രാജി വയ്‌ക്കേണ്ടി വരും എന്നാണ് പുതിയ ഭീഷണി.

മുന്നണി മര്യാദയുടെ ലംഘനം

മുന്നണി മര്യാദയുടെ ലംഘനം

കോണ്‍ഗ്രസ് കെഎം മാണിയുടെ രാജി ആവശ്യപ്പെടുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്നാണ് കേരള കോണ്‍ഗ്രസ് എംഎല്‍എ സിഎഫ് തോമസ് പറയുന്നത്.

English summary
Bar Bribe Case: KM Mani threatens government to withdraw support- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X