കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ കോടതിയില്‍ തളയ്ക്കാന്‍ വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഇടതുമുന്നണി തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ആയിരിയ്ക്കും കോടതിയെ സമീപിയ്ക്കുക.

VS Walkout

നിയമസഭയില്‍ വച്ച് തന്നെ വിഎസ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞിരുന്നു. നിയമത്തിന്റെ വഴിയില്‍ നേരിടും എന്ന് വിഎസ് പറയുന്നതോടെ വലിയ നിയമ പോരാട്ടം തന്നെ ആയിരിയ്ക്കും അരങ്ങേറുക എന്ന് ഉറപ്പാണ്.

Walkout

ഇടമലയാര്‍ കേസും പാമോലിന്‍ കേസും ഒക്കെ വിഎസ് അച്യുതാനന്ദന്റെ നിയമ പോരാട്ടത്തിന്റെ തെളിവുകളാണല്ലോ. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായ ഇടതുമുന്നണിയും വിഎസിനൊപ്പം ഉണ്ട് എന്നതാണ് ശ്രദ്ധേയം.

Walkout

കെഎം മാണിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സഭ പ്രക്ഷുബ്ധമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Walkout

ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇത് ജൂലായ് 9 ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കണം എന്നാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വിഎസ് അച്യുതാനന്ദനും ബിജു രമേശിനും എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അത് കോടതിയില്‍ ഉന്നയിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Walkout

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി എടുക്കുന്ന നിലപാടനുസരിച്ചായിരിയ്ക്കും കെഎം മാണിയുടെ രാഷ്ട്രീയ ഭാവി. വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞാല്‍ മാണിയ്ക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് വഴിയുണ്ടാവില്ല.

English summary
Bar Bribe Case: LDF to start legal battle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X