ഉമ്മന്‍ ചാണ്ടി മിണ്ടിയില്ല, മാണി സ്വാഗതം ചെയ്തു... എന്താണ് വ്യത്യാസം?
തിരുനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുന്നു. കെഎം മാണിയ്‌ക്കെതിരെ അന്വേഷണം തുടരാനാണ് നിര്‍ദ്ദേശം. വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം കോടതി റദ്ദാക്കുകയും ചെയ്തു.
മാണിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചാല്‍ അതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്തിന് പ്രതികരിയ്ക്കാതിരിയ്ക്കണം എന്നതാണ് ഇപ്പോഴത്തെ ചോദ്യം. കെഎം മാണി പോലും നിവര്‍ന്ന് നിന്ന് പ്രതികരിയ്ക്കുകയും ചെയ്തു.
കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്ന് തനിയ്ക്ക് ഉത്തമ ബോധ്യമുണ്ടെന്നായിരുന്നു പണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. തനിയ്ക്ക് ബോധ്യമുള്ളതുകൊണ്ട് അന്വേഷണം പോലും വേണ്ടെന്ന് പറഞ്ഞ ആളാണ് ഉമ്മന്‍ ചാണ്ടി.3

സ്വാഗതം ചെയ്യുന്നു
കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നാണ് കെഎം മാണി പ്രതികരിച്ചത്. അന്വേഷണം ശരിയ്ക്കും നടത്തി സത്യം തെളിയട്ടേ എന്നും മാണി പറയുന്നു.

രാജിയോ... അതെന്താ?
കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ കെഎം മാണി രാജി വയ്ക്കുമോ... ഒരിയ്ക്കലും ഇല്ലെന്നാണ് റിപിപോര്‍ട്ട്. അന്വേഷണവും തുടരന്വേഷണവും എല്ലാം പതിവാണെന്നാണ് ന്യായം.

മുഖ്യമന്ത്രി മിണ്ടിയില്ല
കെഎം മാണിയ്‌ക്കെതിരെ തുടരന്വേഷണം നടത്താനുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. പക്ഷേ സുധീരന്‍ എവിടേയും തൊടാതെ പ്രതികരിയ്ക്കുകയും ചെയ്തു.

ഇന്ന് തന്നെ രാജി
ആത്മാഭിമാനമുണ്ടെങ്കില്‍ കെഎം മാണി ഇന്ന് തന്നെ രാജിവയ്ക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്.

മാണി മാത്രമല്ല
കെഎം മാണി മാത്രമല്ല രാജി വയ്‌ക്കേണ്ടത് എന്നാണ് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള പറയുന്നത്. രമേശ് ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും രാജി വയ്ക്കണം.

രാജിയൊന്നും വേണ്ട
കോടതി ഉത്തരവിനെ മുസ്ലീം ലീഗ് സ്വാഗതം ചെയ്തു. എന്നാല്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് പ്രതികരണം.












Click it and Unblock the Notifications