ചെന്നിത്തലയ്ക്കെതിരേയും കോഴ ആരോപണം... 2 കോടി നേരിട്ട് വാങ്ങിയെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴയില്‍ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനും എതിരെ കോഴ ആരോപണം. ബാര്‍ കോഴ കേസ് തുറന്ന് വിട്ട ബിജു രമേശ് തന്നെയാണ് ഇപ്പോള്‍ ചെന്നിത്തലയ്ക്കും ശിവകുമാറിനും എതിരെ കോഴ ആരോപണം ഉന്നയിച്ചിട്ടുള്ളത്.
രമേശ് ചെന്നിത്തലയ്ക്ക് രണ്ട് കോടി രൂപ നല്‍കിയെന്നാണ് ബിജു രമേശ് ആരോപിയ്ക്കുന്നത്. ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയാണ് നല്‍കിയത് എന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്.

ചെന്നിത്തലയ്ക്കും കോഴ
ആഭ്യന്തര മന്ത്രി രമേശ് ചെന്നിചത്തലയ്ക്കും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനും ബാര്‍ വിഷയത്തില്‍ കോഴ നല്‍കിയിട്ടുണ്ടെന്നാണ് ബിജു രമേശിന്റെ ആരോപണം.

രണ്ട് കോടി
രമേശ് ചെന്നിത്തലയ്ക്ക് രണ്ട് കോടി രൂപയാണ് നല്‍കിയത് എന്ന് ബിജു രമേശ് പറയുന്നത്. ഈ പണം കെപിസിസി ഓഫീസില്‍ വച്ച് രമേശ് ചെന്നിത്തല നേരിട്ടാണ് കൈപ്പറ്റിയതെന്നും ബിജു രമേശ് ആരോപിയ്ക്കുന്നു.

മന്ത്രിയല്ല
പണം കൈപ്പറ്റുന്ന സമയത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നില്ല. കെപിസിസി അധ്യക്ഷനായിരുന്നു എന്നാണ് ബിജു രമേശ് പറഞ്ഞത്.

ശിവകുമാറിന്
വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയാണ് നല്‍കിയതെന്ന് ബിജു രമേശ് പറയുന്നു. എന്നാല്‍ ഈ പണം കൈപ്പറ്റിയത് ശിവകുമാറിന്റെ സ്റ്റാഫ് അംഗമായ വാസു ആണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്‍പായാണ് പണം നല്‍കിയത് എന്നാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസില്‍
ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ ആണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്.

ശിവകുമാര്‍ നിഷേധിച്ചു
ബിജു രമേശ് ഉന്നയിച്ച ആരോപണം ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ നിഷേധിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയായ താന്‍ എന്തിന് ബാര്‍ വിഷയത്തില്‍ കോഴ വാങ്ങണം എന്നതാണ് ശിവകുമാറിന്റെ ചോദ്യം.

ബാറിലെ മന്ത്രിമാര്‍
ബിജു രമേശ് ഉയര്‍ത്തിക്കൊണ്ടുവന്ന ബാര്‍ കോഴ വിവാദത്തില്‍ ഇപ്പോള്‍ നാല് മന്ത്രിമാരാണ് ആരോപണം കേള്‍ക്കുന്നത്. ആദ്യം ആരോപണ വിധേയനായ കെ ബാബുവിന് രാജിവയ്ക്കേണ്ടി വന്നു. പിന്നീട് കെ ബാബു രാജിവച്ചെങ്കിലും ഇപ്പോള്‍ തിരിച്ചുകയറി. ഇപ്പോഴിതാ രമേശ് ചെന്നിത്തലയും വിഎസ് ശിവകുമാറും കൂടി!!!
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications