ബാര്‍ കോഴയില്‍ മാണിയ്‌ക്കെതിരെ കുറ്റപത്രമില്ല
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണി രക്ഷപ്പെടുന്നു. കേസില്‍ മാണിയ്‌ക്കെതിരെ കുറ്റപത്രം ഉണ്ടാകില്ലെന്ന് ഉറപ്പായി.
കേസ് നിലനില്‍ക്കില്ല എന്ന നിയമോപദേശം മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് വിജിലന്‍സ് എഡിജിപിയുടെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെ തള്ളിയാണ് എഡിജിപിയുടെ തീരുമാനം എന്നാണ് വാര്‍ത്തകള്‍.

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിരുന്നു. ഇതില്‍ കെഎം മാണിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അന്വേഷണ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി സമര്‍പ്പിച്ചിരിയ്ക്കുകയായിരുന്നു.
ബാര്‍ ഉടമകളുടെ സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആയ ബിജു രമേശ് ആയിരുന്നു ബാര്‍ കോഴ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. കെഎം മാണി അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഒരു കോടി കോഴ കൈപ്പറ്റി എന്നുമായിരുന്നു ആക്ഷേപം.
കെഎം മാണി കോഴ വാങ്ങിയത് സംബന്ധിച്ച് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയ്ക്ക് വിജിലന്‍സ് നുണപരിശോധന നടത്തിയിരുന്നു. നുണപരിശോധനാഫലവും കെഎം മാണിയ്ക്ക് എതിരായിരുന്നു. എക്സൈസ് മന്ത്രി കെ ബാബു 10 കോടി രൂപ കോഴ വാങ്ങി എന്ന ആരോപണവും ബിജു രമേശ് ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications