ബാര്‍ കോഴയില്‍ ബാബുിനെതിരെ തെളിവില്ല, മാണി മാത്രം കുടുങ്ങുമോ?
തിരുവനന്തപുരം: ബാര്‍ കോഴ കേസ് ഒടുവില്‍ കെഎം മാണിയെക്കെതിരായി മാത്രം ഒതുങ്ങുമോ...? ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കെ ബാബു 10 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിയ്ക്കുന്നത്.
തെളിവില്ലാത്തതിനാല്‍ കെ ബാബുവിനെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് എസ്പി കെഎം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ആണ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നത്.

ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശ് ആയിരുന്നു ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത്. ബാര്‍ കോഴ വിവാദം തുടങ്ങിവച്ചതും ബിജു രമേശ് ആയിരുന്നു.
കെ ബാബു 10 കോടി രൂപ കൈക്കൂലി വാങ്ങിയതായി ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിജു രമേശ് വ്യക്തമാക്കിയിട്ടുണ്ട്.
വിജിലന്‍സിന് മുന്നില്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ബിജു രമേശിന്റെ അവകാശവാദം. ഒരുമാസം കൊണ്ട് 45 പേരെ വിജിലന്‍സ് ഇത് സംബന്ധിച്ച് ചോദ്യം ചെയ്തിരുന്നത് .












Click it and Unblock the Notifications