ബാറുടമകള്‍ തന്നെ സമീപിച്ചു; മാണിക്കെതിരെ തെളിവില്ലെന്നും കുഞ്ഞാലിക്കുട്ടി
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് അനുകൂല നിലപാടുമായി മുസ്ലീം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ബാര്‍ കോഴയില്‍ മാണിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുറ്റപത്രം നല്‍കുമെന്ന ഘട്ടത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
കോഴക്കേസില്‍ നേരത്തെ ബാറുടമകള്‍ വെളിപ്പെടുത്തിയത് ശരിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാറുടമകള്‍ തന്നെ കാണാനായി പണവുമായി എത്തിയിരുന്നു. എന്നാല്‍ താന്‍ സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് ഫണ്ട് എന്നാണ് പറഞ്ഞത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താന്‍ തിരിച്ചയക്കുകയായിരുന്നെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.

യുഡിഎഫിലും കോണ്‍ഗ്രസിലും ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി സൂചന നല്കി. മുഖ്യമന്ത്രി കര്‍ശനമായ തീരുമാനമെടുക്കേണ്ട സമയമാണിത്. പ്രശ്നം പരിഹരിക്കാന്‍ മുസ്ലീംലീഗ് ആവശ്യമെങ്കില്‍ ഹൈക്കമാന്റിനെ സമീപിക്കും. ഇക്കാര്യങ്ങളെല്ലാം മുസ്ലീം ലീഗ് ചര്ച്ചയ്ക്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന മാണിക്കെതിരെ കുറ്റപത്രമുണ്ടായേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. മാണിയെ സംരക്ഷിക്കുന്നതില്‍ മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്നും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നു. ഇതോടെ അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടാനുള്ള വിജിലന്‍സ് തീരുമാനവും സംശയത്തിന്റെ നിഴലിലായി. മാണിക്കെതിരെ കുറ്റപത്രം നല്‍കരുതെന്ന നിയമോപദേശമായിരിക്കും അഡ്വ. ജനറലിന്റേതെന്നാണ് നിഗമനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications