Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലാ കേരളത്തിലല്ലേ? ബാര്‍കോഴ ബാധിച്ചതേയില്ലെന്ന് മാണി, ചിരിച്ചും മധുരം വിളന്പിയും മാണി, 'ജനം'?

കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫ് നേടിയ വലിയ വിജയത്തിന്റെ ആഹഌദത്തില്‍ ധനമന്ത്രി കെഎം മാണി. പാല കേരളത്തിലല്ലെന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു മാണിയുടേത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനെ ബാര്‍കോഴ വിവാദം ബാധിച്ചിട്ടില്ലെന്നാണ് മാണി പറയുന്നത്.

പാലായിലെ വിജയം പ്രവര്‍ത്തകരുമായി പങ്കുവച്ച മാണി ബാര്‍കോഴ ബാധിച്ചെങ്കില്‍ അത് പ്രകടമാകേണ്ടിയിരുന്നത് പാലായിലാണെന്ന് പരിഹാസ രൂപേന പറഞ്ഞു. പാലായിലെ വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി അറിയക്കുന്നതായും മാണി പറഞ്ഞു . ചുരുക്കത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം താന്‍ രാജിവയ്ക്കേണ്ടി വരുമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പാലായിലെ വിജയത്തിന്‍റെ കഥ പറഞ്ഞ് മാണിയ്ക്ക് പിടിച്ച് നില്‍ക്കാം .

KM Mani

യുഡിഎഫ് ഭരിച്ചിരുന്ന പാലായില്‍ മുന്നണി തന്നെ ഭരണം തിരിച്ച് പിടിച്ചു . ആകെയുള്ള 21 സീറ്റുകളില്‍ 16 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. രണ്ട് സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത് . കേരള കോണ്‍ഗ്രസ് എമ്മിന്റെ 13 സ്ഥാനാര്‍ത്ഥി കള്‍ ഇവിടെ ജയിച്ചു. ബിജെപിയ്ക്ക് ഒരു സീറ്റും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റും ലഭിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+