'കെഎം മാണിയ്ക്ക് രാജ്കുമാര്‍ ഉണ്ണി പണം കൈമാറി... പ്ലാസ്റ്റിക് കവറില്‍'
തിരുവനന്തപുരം: ബാര്‍ ഉടമകളുടെ സംഘടനാ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, കെഎം മാണിയ്ക്ക് പണം കൈമാറിയത താന്‍ കണ്ടുവെന്ന് സാക്ഷി അമ്പിളിയുടെ മൊഴി. ബിജു രമേശിന്റെ ഡ്രൈവറാണ് അമ്പിളി.
കഴിഞ്ഞ ദിവസം അമ്പിളിയ്ക്ക് നുണപരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

രാജ്കുമാര്‍ ഉണ്ണി പ്ലാസ്റ്റിക് കവറില്‍ കെഎം മാണിയ്ക്ക് പണം നല്‍കിയത് കണ്ടു എന്നാണ് അമ്പിളി നുണപരിശോധനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞ മറുപടികളില്‍ അമ്പിളി നുണപരിശോധനയിലും ഉറച്ച് നിന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പതിനഞ്ച് ചോദ്യങ്ങളാണ് ചോദിച്ചത്. ഇതില്‍ 13 എണ്ണത്തിനും അമ്പിളി ശരിയായ ഉത്തരം നല്‍കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗിക വസതിയില്‍ വച്ചാണ് മാണിക്ക് പണം നല്‍കിയതെന്നും നുണപരിശോധനയില്‍ അമ്പിളി വ്യക്തമാക്കുന്നുണ്ട്. രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധുവിനെ കുറിച്ചുള്ള ചോദ്യത്തിനോട് അമ്പിളി പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നുണപരിശോധനാറിപ്പോര്‍ട്ട് പുറത്ത് വന്നിരിയ്ക്കുന്നത്.
ഇതിനിടെ ബിജു രമേശ് നല്‍കിയ ഹാര്‍ഡ് ഡിസ്‌കിന്റെ വിശ്വസനീയത ഫോറന്‍സിക് വിഭാഗം ചോദ്യം ചെയ്തു. സംഭാഷണങ്ങള്‍ വ്യക്തമല്ലെന്നതാണ് കാരണം പറയുന്നത്.












Click it and Unblock the Notifications