Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴയില്‍ ബാബുവിനെതിരേയും ക്വിക്ക് വെരിഫിക്കേഷന്‍... അടുത്ത മാണി?

തൃശൂര്‍: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയ്ക്ക് പിറകേ കെ ബാബുവിനും രാജി വയ്‌ക്കേണ്ടി വരുമോ? ബാബുവിനെതിരെ ഒരിയ്ക്കല്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയതാണെങ്കിലും ഒരിക്കല്‍ കൂടി അന്വേഷണം നടത്താനാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്.

കെ ബാബുവിനെതിരേയും ബിജു രമേശിനെതിരേയും അന്വേഷണം വേണം എന്നാവശ്യപ്പെട്ട് തൃശൂര്‍ മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ്ജ് വട്ടംകുളം ആണ് വിജിലന്‍സ് കോടതിയെ സമര്‍പ്പിച്ചത്. താന്‍ മന്ത്രി ബാബുവിന് അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്ന് ബിജു രമേശ് അവകാശപ്പെട്ട സംഭവത്തിലാണ് പരാതി.

K Babu

ജനുവരി 23 നകം ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്. ബാബുവിനെതിരെ മാത്രമല്ല, ആരോപണം ഉയര്‍ത്തിയ ബിജു രമേശിനെതിരേയും അന്വേഷണം ഉണ്ട് എന്നതാണ് പ്രത്യേകത.

വീണ്ടും ഒരു ക്വിക്ക് വെരിഫിക്കേഷന്‍ എന്ന ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. ഒരിയ്ക്കല്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയതാണെന്നും കേസില്‍ ഇപ്പോഴും അന്വേഷണം തുടരുന്നുണ്ടെന്നും ആയിരുന്നു വാദം.

എന്നാല്‍ കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല. ഒരു അന്വേഷണം കൂടി നടത്തിയാല്‍ എന്താണ് പ്രശ്‌നം എന്നായിരുന്നു കോടതിയുടെ ചോദ്യം. നിലവിലെ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+