മാണിക്കെതിരെ തെളിവുകള്‍... അന്വേഷണ റിപ്പോര്‍ട്ട് തയ്യാര്‍, ഇനി കുറ്റപത്രം
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയെക്കെതിരെ വിജിലന്‍സിന്റെ കുറ്റപത്രം തയ്യാറാകുന്നു. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായിക്കഴിഞ്ഞതായാണ് വിവരം.
കെഎം മാണിയ്‌ക്കെതിരെ ബാര്‍ കോഴയില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്ഡസില്‍ നിന്നുള്ള വിവരം. നിയമോപദേശം തേടിയതിന് ശേഷം ആയിരിയ്ക്കും കുറ്റപത്രം തയ്യാറാക്കുക. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

തെളിവുണ്ട്
ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് രാജ്കുമാര്‍ ഉണ്ണി കെഎം മാണിയുടെ വീട്ടിലെത്തി സംസാരിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അഴിമതി നിരോധന നിയമം
അഴിമതി നിരോധന നിയമപ്രകാരം ആണ് കുറ്റപത്രം തയ്യാറാക്കുന്നത്.

ബാങ്ക് രേഖകള്‍
ബാര്‍ ഉടമകള്‍ പണം പിന്‍വലിച്ചതിന് ബാങ്ക് രേഖകള്‍ തെളിവായി.

മൊബൈല്‍ ഫോണ്‍
രാജ്കുമാര്‍ ഉണ്ണിയുടെ നാല് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങളും തെളിവ്.

ബാര്‍ ഉടമകളുടെ മൊഴി
മന്ത്രിമാര്‍ക്ക് നല്‍കാനായി പണം പിരിച്ചുവെന്ന ബാര്‍ ഉടമകളുടെ മൊഴി നിര്‍ണായകമായി.

മിനിട്‌സ്
ബാര്‍ ഉമകളുടെ അസോസിയേഷന്‍ യോഗത്തിന്റെ മിനിട്‌സും തെളിവാണ്.

ജോര്‍ജ്ജും പിള്ളയും
മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും മൊഴികളും വിജിലന്‍സ് കണക്കിലെടുത്തു.












Click it and Unblock the Notifications