Get Updates
Get notified of breaking news, exclusive insights, and must-see stories!

'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം'..., മാണിയ്ക്ക് രാജിവയ്‌ക്കേണ്ടി വരും

കൊച്ചി: ഒരു പക്ഷേ കേരള ചരിത്രത്തില്‍ ആദ്യമായിട്ടായിരിയ്ക്കും ഒരു ഹൈക്കോടതി ജഡ്ജി ഇത്തരം ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടാവുക. കെഎം മാണി മന്ത്രിയായി തുടരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നാണ് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞത്.

അതിലും രസകരമായിരുന്നു കോടതിയുടെ മറ്റ് ചില പരാമര്‍ശങ്ങള്‍. 'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിയ്ക്കണം' എന്നതാണ് അതില്‍ പ്രധാനം. കെഎം മാണി മന്ത്രിയായി തുടരുന്നതിലെ അസ്വാഭാവികത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

കെഎം മാണി രാജിവയ്ക്കണോ എന്നത് അദ്ദേഹത്തിന്റെ മനസ്സാക്ഷിയ്ക്ക് തീരുമാനിയ്ക്കാം എന്ന് കൂടി കോടതി പറഞ്ഞതോടെ കാര്യങ്ങള്‍ക്ക് ഒരു അന്തിമ രൂപം വന്നിരിയ്ക്കുകയാണ്. മാണി രാജിവയ്ക്കണം എന്ന ആവശ്യം ഉന്നയിയ്ക്കാന്‍ കോണ്‍ഗ്രസ്സിലെ യുവ തുര്‍ക്കികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പിന്‍ബലവും ഈ കോടതി പരാമര്‍ശങ്ങള്‍ തന്നെ.

മാണിയ്ക്ക് രക്ഷയില്ല

മാണിയ്ക്ക് രക്ഷയില്ല

കെഎം മാണിയ്ക്ക് മുന്നില്‍ ഇനി രാജി വയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

രാജിവയ്ക്കണം

രാജിവയ്ക്കണം

കെഎം മാണി രാജിച്ച് സ്ഥാനം ഒഴിണം എന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

മുഖ്യമന്ത്രി രാജിവപ്പിയ്ക്കണം

മുഖ്യമന്ത്രി രാജിവപ്പിയ്ക്കണം

കെഎം മാണിയോട് രാജിവച്ച് പുറത്ത് പോകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടണം എന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെടണം

അടിയന്തര രാജി

അടിയന്തര രാജി

കെഎം മാണി അടിയന്തരമായി രാജിവയ്ക്കണം എന്നാണ് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടത്.

ചര്‍ച്ച ചെയ്യും

ചര്‍ച്ച ചെയ്യും

ബാര്‍ കോഴ കേസില്‍ ഹൈക്കോടതി കെഎം മാണിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് അടിയന്തരമായി ചര്‍ച്ച നടത്തുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പിജെ ജോസഫ്.

കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും

കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും

കെഎം മാണിയുടെ വിഷയം കോണ്‍ഗ്രസ് അടിയന്തരമായി ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

നടപടിയെടുക്കട്ടെ

നടപടിയെടുക്കട്ടെ

നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് തന്നെ ഈ വിഷയത്തില്‍ ആലോചിച്ച് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി.

കോണ്‍ഗ്രസ് കൈവിട്ടു

കോണ്‍ഗ്രസ് കൈവിട്ടു

കെഎം മാണിയെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കൈവിട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മാണിയുടെ രാജി തന്നെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഉമ്മന്‍ ചാണ്ടിയും കൈവിടുമോ?

ഉമ്മന്‍ ചാണ്ടിയും കൈവിടുമോ?

ബാര്‍ കോഴയില്‍ കെഎം മാണിയെ ഇത്രനാളും സംരക്ഷിച്ച് പോന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. വിജിലന്‍സ് കോടതി വിധിയെ പോലും തള്ളിക്കൊണ്ടായിരുന്നു ഉമ്മന്‍ ചാണ്ടി മാണിയെ പിന്താങ്ങിയത്.

 രാജിയില്ലാതെ പറ്റില്ല

രാജിയില്ലാതെ പറ്റില്ല

നിലവിലെ സാഹചര്യത്തില്‍ കെഎം മാണിയ്ക്ക് രാജിവച്ചൊഴിയുകയല്ലാതെ മറ്റ് നിര്‍വ്വാഹം ഉണ്ടാകില്ല. കോടതി പരാമര്‍ശം കൂടി വന്നതോടെ മുഖ്യമന്ത്രിയ്ക്ക് പോലും സംരക്ഷിയ്ക്കാനാകാത്ത കരുക്കിലാണ് കെഎം മാണി പെട്ടിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+