നൂറ് കോടിയുടെ അഴിമതി ബാബുവിന്റെ തലയില്‍ മാത്രമോ? ഉമ്മന്‍ചാണ്ടിയും കുടുങ്ങും?
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടന്നതോടെ ആരോപണ വിധേയരായ മന്ത്രിമാര്‍ നെട്ടോട്ടമോടുകയാണ്. റെയ്ഡ് നടന്നാല്‍ രാഷ്ട്രീയ ഭാവി തന്നെ തകര്‍ന്നേക്കാമെന്ന ഉത്കണ്ഠയാണ് എല്ലാ മുന്‍ മന്ത്രിമാര്‍ക്കും. അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരിലേക്കും വിജിലന്‍സ് അന്വേഷണം നീളുമെന്നാണ് സൂചന.
ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാബുവിന്റെ വീട്ടിലും ബിനാമികള്‍ എന്ന് പറയപ്പെടുന്നവരുടെ വീടുകളിലും നടന്ന റെയ്ഡില്‍ വിജിലന്‍സിന് ഒട്ടറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുറത്ത് വന്നതിലും കൂടുതല്‍ അഴിമതികള്‍ അണിയറയില്‍ നടന്നിട്ടുണ്ടെന്നും ഇതിന്റെ പങ്ക് കഴിഞ്ഞ സര്‍ക്കാരിലെ ഉന്നതര്‍ക്കടക്കം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

ആരോപണം
നേരത്തെ ബാര്‍കോഴ കേസില്‍ ആരോപണവുമായി രംഗത്ത് വന്ന ബാറുടമ ബിജു രമേശ്, മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും അഴിമതി പണം കൈപ്പറ്റിയതായി ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി അറിയാതെ നടക്കില്ല
മുഖ്യമന്ത്രി അറിയാതെ എക്‌സൈസ് വകുപ്പില്‍ ഒരു തീരുമാനമെടുക്കാന്‍ ബാബുവിന് കഴിയില്ല. അതുകൊണ്ട് തന്നെ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചനകള്‍.

എല്ലാവരും കുടുങ്ങും
റവന്യൂ മന്ത്രി ആയിരുന്ന അടൂര്‍ പ്രകാശിനെതിരെയും മെത്രാന്‍ കായല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പികെ കുഞ്ഞാലിക്കുട്ടി, എപി അനില്‍കുമാര്‍, വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, എംകെ മുനീര്‍ തുടങ്ങിയവരാണ് അന്വേഷണം നേരിടുന്ന മുന്‍ മന്ത്രിമാര്‍.

വിഎം സുധീരന്‍
കെപിസിസി പ്രസിഡണ്ട് വിഎം സുധീരനാകട്ടെ അഴിമതിക്കേസായതിനാല്‍ കാര്യങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുകയാണ്. വിജിലന്‍സ് ഇങ്ങനെ പോകുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.

ജേക്കബ് തോമസ്
യുഡിഎഫ് ഭരണകാലത്ത് നിരവധി വേട്ടയാടലുകള്‍ക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അടുത്തു നിന്ന് ഒരു പരിഗണനയും യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷിക്കുന്നില്ല.

ലേക്കറുകള്‍ പരിശോധിക്കും
കെ ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് നീക്കം തുടങ്ങിയെന്നാണ് സൂചന. ബാബുവിന്റെയും ഭാര്യയുടെയും അടക്കം അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് തീരുമാനം. മക്കളുടെ രണ്ട് ലോക്കറുകളും പരിശോധിക്കും.

റെയ്ഡ്
അധികാരമൊഴിഞ്ഞ് മാസങ്ങള്‍ക്കകം മുന്‍ മന്ത്രിയുടെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡിനെത്തുന്നത് സമീപകാല ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണ്.












Click it and Unblock the Notifications