Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി കുടുങ്ങും ? കേസ് ഡയറി തിരുത്തിച്ച് ബാര്‍കോഴ കേസ് അട്ടിമറിച്ചത് മുന്‍ ഡയറക്ടര്‍ !

തിരുവനന്തപുരം: മുന്‍മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് അട്ടിമറിച്ചത് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ആണെന്ന് കേസ് അന്വേഷിച്ച ആര്‍ സുകേശന്‍. തിരുവനന്തപുരം പ്രത്യേക വിജലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് എസ്പി ആര്‍ സുകേശന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഗുരുതര ആരോപണുന്നയിച്ചിരിക്കുന്നത്.

ബാര്‍കോഴ കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പൈട്ട് താന്‍ നല്‍കിയ റിപ്പോര്‍ട്ട് അന്നത്തെ ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി ബാര്‍കോഴ കേസ് അട്ടിമറിച്ചത് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി തള്ളിയെന്നും റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ബാര്‍കോഴ കേസിലെ സത്യാവസ്ഥ പുറത്ത് വരണമെങ്കില്‍ തുടരന്വേഷണം നടത്തണമെന്നും സുകേശന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

KM Mani

കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം നടത്തി. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോര്‍ട്ട തള്ളിയതും ശങ്കര്‍ റെഡ്ഡിയാണെന്നും സുകേശന്‍ ആരോപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ സുകേശന്‍ ഉന്നയിച്ചിരിക്കുന്നത് ഗുരതര ആരോപണങ്ങളാണ്.

Read Also: ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...

ബാര്‍കോഴ കേസ അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയതലത്തില്‍ ഗൂഢാലോചന നടന്നു എന്നത് ശരിവയ്ക്കുന്നതാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. ബാര്‍കോഴ കേസില്‍ മാണിക്കുള്ള പങ്ക് പുറത്ത് വന്നതിനേക്കാള്‍ വലുതാണെന്നുമാണ് സുകേശന്റെ വെളിപ്പെടുത്തലുകള്‍ തുറന്ന് കാട്ടുന്നത്. ബാര്‍കോഴ കേസ് കെഎം മാണിക്ക് മുകളില്‍ വീണ്ടും വാള്‍പോലെ തൂങ്ങിക്കിടക്കുകയാണ്.

ബാര്‍കോഴ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് വലിയ പ്രസ്‌കതിയുണ്ട്. കുറ്റാരോപിതനെന്ന് വരുത്തിതീര്‍ത്താല്‍ മാണിയെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കാനിരിക്കുന്ന സിപിഎമ്മിന്റെ നിലപാട് കേസില്‍ നിര്‍ണായകമാകും. വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയമായും ചര്‍ച്ച ചെയ്യപ്പെടും.

Read Also: പിഎസ്‌സിയുടെ ഓണസമ്മാനം; ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ കോഴിക്കോട്...

എന്തായാലും ബാര്‍കോഴ കേസിലെ പുതിയ വെളിപ്പെടുത്തലുകളും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സുകേശന്റെ ഹര്‍ജ്ജിയും മാണിക്ക് ഊരാക്കുടുക്കാകുമെന്ന് ഉറപ്പാണ്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും അഴിമതിക്കാരെ കണ്ടെത്തുകയാണ് തന്റെ ചുമതലയെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ ജേക്കബ് തോമസ് പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചത്.

ചിലരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു കേസില്‍ നിയമോപദേശം ലഭിച്ചിരുന്നത്. സുകേശന്റെ ഹര്‍ജിയില്‍ കോടതിയുടെ നിലപാട് അറിഞ്ഞതിന് ശേഷം ശേഷം കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+