കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉമ്മന്‍ ചാണ്ടിയും കുടുങ്ങും' വിഎസ് രംഗത്ത്; ബാബുവിനെതിരെ അന്വേഷണം വേണം

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസ് ശരിയായ അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബാര്‍ കോഴ കേസില്‍ തന്റെ പോരാട്ടങ്ങള്‍ തുടരും എന്നാണ് വിഎസ് നല്‍കുന്ന സൂചന.

ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരേയും അന്വേഷണം നടത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കോടതിയെ സമീപിയ്ക്കുമെന്നും വിഎസ് പറഞ്ഞു.

VS Achuthanandan

കെഎം മാണിയ്‌ക്കൊപ്പം കൈക്കൂലി വാങ്ങിയ ആളാണ് കെ ബാബുവെന്ന് വിഎസ് പറഞ്ഞു. കെ ബാബുവിനെതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് വിജിലന്‍സ് പരിഗണിച്ചില്ലെന്നും വിഎസ് ആക്ഷേപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വിഎസ് രൂക്ഷമായി വിമര്‍ശിച്ചു.

മാണി കോഴ വാങ്ങിയിട്ടില്ലെന്നാണ് രാജിയ്ക്ക് ശേഷവും മുഖ്യമന്ത്രി പറഞ്ഞത്. ഇത് നാണം കെട്ട പരിപാടിയാണെന്ന് വിഎസ് പറഞ്ഞു. രാജിവച്ച കെഎം മാണിയ്ക്ക് സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ വിഎസ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

കെ ബാബുവിന് താന്‍ നേരിട്ട് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ പത്ര സമ്മേളനം.

English summary
Bar Bribe Case: VS Achuthanandan demands investigation against K Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X