കോടതി 'ഉടക്കി', മാണി 'മുങ്ങി'!!! കെഎം മാണി എവിടെ പോയി?
കൊച്ചി: ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയിരിയ്ക്കുന്നത്. മാണിയുടെ രാജിയ്ക്ക് വേണ്ടി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മുറവിളി ഉയര്‍ത്തിക്കൊണ്ടിരിയ്ക്കുകയാണ്. മുഖ്യമന്ത്രി തന്നെ മാണിയുടെ രാജി ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്യങ്ങള്‍ ഇത്രയായിട്ടും കെഎം മാണിയെ മാത്രം കാണുന്നില്ല. എവിടെയാണ് കെഎം മാണി ഇപ്പോഴുള്ളത്? ആര്‍ക്കും അറിയില്ലേ?

കോടതി വിധി പ്രതികൂലമായിരിയ്ക്കും എന്ന് സൂചന കിട്ടുമ്പോള്‍ കെഎം മാണി പാലായിലെ വസതിയില്‍ ആയിരുന്നു. എന്നാല്‍ കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയതോടെ അദ്ദേഹം പാലായില്‍ നിന്ന് കൊച്ചിയിലെത്തി എന്നാണ് വിവരം. കൊച്ചിയില്‍ മകളുടെ വീട്ടിലാണ് മാണിയുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെഎം മാണിയെ ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒരു ശ്രമവും വിജയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫാക്കി വച്ചിരിയ്ക്കുകയാണ് എന്നാണ് വിവരം. ഘടകകക്ഷി നേതാക്കള്‍ക്ക് പോലും ഇതുവരെ മാണിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലത്രെ. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പോലും പ്രതികരിച്ചത് ഇങ്ങനെയാണ്.
കെഎം മാണിയ്ക്ക് എത്ര നേരം ഇത്തരത്തില്‍ നിശബ്ദനായി ഒളിച്ചിരിയ്ക്കാന്‍ കഴിയും എന്നത് സംശയമാണ്. മാണിയുടെ രാജിയല്ലാതെ മറ്റ് വഴികളില്ലെന്ന നിലപാടിലാണ് യുഡിഎഫിലെ മിക്ക ഘടകകക്ഷികളും ഇപ്പോഴുള്ളത്.












Click it and Unblock the Notifications