Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള എന്നോട് ഒന്നും പറഞ്ഞിട്ടില്ല, പിള്ളയെ കണ്ടിട്ടും ഇല്ല- മുഖ്യന്‍

തിരുവനന്തപുരം: ബാലകൃഷ്ണ പിള്ള പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലകൃഷ്ണ പിളള പറഞ്ഞ കാര്യങ്ങളോട് മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

ബാലകൃഷ്ണ പിള്ള തന്നോട് ബാര്‍ കോഴ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിവാദം ഉണ്ടായതിന് ശേഷം ഒരു തവണ മാത്രമാണ് പിള്ളയെ കണ്ടത്. അന്ന് സംസാരിച്ചിട്ടുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Oommen Chandy

താന്‍ പറഞ്ഞതെല്ലാം മുഖ്യമന്ത്രി നിഷേധിച്ചുവെങ്കില്‍ അദ്ദേഹം അത് നിഷേധിക്കട്ടെ എന്നാണ് ബാലകൃഷ്ണ പിള്ള ഇതിനോട് പ്രതികരിച്ചത്. താനും ഗണേഷ് കുമാറും ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ കാര്യം പറഞ്ഞതെന്നും ബാലകൃഷ്ണ പിള്ള പ്രതികരിച്ചു.

വിവാദം ഉണ്ടാകുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക മുമ്പാണ് താനും ഗണേഷും കൂടി ബാര്‍ വിഷയത്തില്‍ കോഴ ഇടപാട് നടക്കുന്നുണ്ടെന്ന് അറിയച്ചതെന്നാണ് ബാലകൃഷ്ണ പിള്ള പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നടത്തിയ പ്രതികരണം അല്‍പം രസകരമാണ്.

balakrishna-pillai

ബാര്‍ കോഴ വിവാദം ഉണ്ടായതിന് ശേഷമുള്ള കാര്യങ്ങളാണ് മുഖ്യന്‍ പറയുന്നത്. വിവാദം ഉണ്ടായതിന് ശേഷം പെരുന്നയില്‍ എന്‍എസ്എസിന്റെ പരിപാടിക്കിടെ മാത്രമാണ് പിള്ളയെ കണ്ടതെന്നും അന്ന് അദ്ദേഹവുമായി ഒന്നും സംസാരിച്ചില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ വിവാദ മുണ്ടാകുന്നതിന് മുമ്പ് ബാലകൃഷ്ണ പിള്ള അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി സാങ്കേതികമായി പഞ്ഞിട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+