ബാര്‍ കോഴ: മാണിക്കെതിരെ കേസ് എടുക്കണമെന്ന് കോടതി പറയില്ല
കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ധമന്ത്രി കെഎം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കേസെടുക്കാന്‍ ആവശ്യപ്പെടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘമാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി തള്ളി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

സിപിഐ എംഎല്‍എ വിഎസ് സുനില്‍കുമാര്‍ ആയിരുന്നു മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടത്. കോഴ വിവാദത്തില്‍ കെഎം മാണിയടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഹൈക്കോടതി വിധി.
കേസില്‍ വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രഥാമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടി ഒരാഴ്ചക്കകം വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎം മാണി ഒരു കോടി രൂപ കോഴ വാങ്ങി എന്നായിരുന്നു ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് ഡോ ബിജു രമേശ് ആരോപണം ഉന്നയിച്ചത്. അഞ്ച് കോടി രൂപയാണ് കെഎം മാണി ആവശ്യപ്പെട്ടതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും വിജിലന്‍സിന് തെളിവുകള്‍ ഒന്നും ഇതുവരെ കൈമാറിയിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications