കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: മാണിക്കെതിരെ കേസ് എടുക്കണമെന്ന് കോടതി പറയില്ല

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ധമന്ത്രി കെഎം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കേസെടുക്കാന്‍ ആവശ്യപ്പെടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘമാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി തള്ളി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്‌.

KM Mani

സിപിഐ എംഎല്‍എ വിഎസ് സുനില്‍കുമാര്‍ ആയിരുന്നു മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടത്. കോഴ വിവാദത്തില്‍ കെഎം മാണിയടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഹൈക്കോടതി വിധി.

കേസില്‍ വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രഥാമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടി ഒരാഴ്ചക്കകം വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎം മാണി ഒരു കോടി രൂപ കോഴ വാങ്ങി എന്നായിരുന്നു ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് ഡോ ബിജു രമേശ് ആരോപണം ഉന്നയിച്ചത്. അഞ്ച് കോടി രൂപയാണ് കെഎം മാണി ആവശ്യപ്പെട്ടതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും വിജിലന്‍സിന് തെളിവുകള്‍ ഒന്നും ഇതുവരെ കൈമാറിയിട്ടില്ല.

English summary
Bar Bribe Controversy: High Court rejected petitions of VS Sunilkumar and Vaikom Viswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X