കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി പോയാല്‍ മകന്‍ ജോസ് കെ മാണി മന്ത്രിയാകുമോ

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: എന്തെങ്കിലും കാരണവശാല്‍ കെഎം മാണിക്ക് രാജി വക്കേണ്ടിവന്നാല്‍ എന്തായിരിക്കും കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാല്‍ മാണിക്ക് പകരക്കാരനായി മകന്‍ ജോസ് കെ മാണി വന്നേക്കും എന്ന രീതിയില്‍ ചില ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നിയമസഭയിലും പുറത്തും സമരം ശക്തമാക്കിയിരിക്കുകയാണ്. നിവൃത്തിയില്ലാത്ത ഘട്ടം വന്നാല്‍ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും കേരള കോണ്‍ഗ്രസ്സുകാര്‍ കരുതുന്നു.

Mani Jose K Mani

നിലവില്‍ കോട്ടയത്ത് നിന്നുള്ള ലോക്‌സഭ എംപിയാണ് ജോസ് കെ മാണി. പാര്‍ട്ടി നേതൃത്വം മാണിയുടെ മകനിലേക്ക് വരുന്നതില്‍ മറ്റ് നേതാക്കള്‍ക്ക് അത്ര താത്പര്യമില്ലെന്നതാണ് സത്യം. കാരണം പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും അനുഭവപരിചയം ഏറെയുള്ള നിരവധി പേര്‍ ഇപ്പോള്‍ തന്നെ ഉണ്ട്.

മാണി രാജി വക്കേണ്ടി വന്നാല്‍ ജോസ് കെ മാണിക്കായി ചോദിക്കുക ധനമന്ത്രി സ്ഥാനം തന്നെ ആയിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറാകില്ല. മന്ത്രിപ്പണിയില്‍ അനുഭവ പരിമില്ലാത്ത ഒരാളെ ധനവകുപ്പ് പോലെയുള്ള നിര്‍ണായക വകുപ്പ് ഏല്‍പിച്ചാല്‍ അത് പ്രശ്‌നമാകും എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ചിന്ത.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി വാശിപിടിച്ച പിസി ജോര്‍ജ്ജിന്റെ പേരും പരിഗണനയിലുണ്ടെന്ന് പറയപ്പെടുന്നു. ഡെപ്യൂട്ടര്‍ സ്പീക്കര്‍ പദവി നല്‍കിയപ്പോള്‍ അതിനെ പരിഹസിച്ച പിസി ജോര്‍ജ്ജിനെ പിന്നീട് സര്‍ക്കാര്‍ ചീഫ് വിപ്പ് ആക്കുകയായിരുന്നു.

English summary
Bar Bribe Controversy: If Mani resign Kerala Congress may consider Jose K Mani in Cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X