Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയില്‍ പോകും, മാണി ജയിലില്‍ പോകേണ്ടി വരും: ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കോഴ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്. വിവാദത്തില്‍ അന്വേഷണം നടത്തിയാല്‍ കെഎം മാണി ജയിലില്‍ പോകേണ്ടി വരും എന്ന് ആരോപണം ഉയര്‍ത്തിയ ബാര്‍ ഉടമ ഡോ ബിജു രമേശ്.

കോഴ നല്‍കിയതിന് തന്റെ കയ്യില്‍ ശക്തമായ തെളിവുകളുണ്ടെന്നാണ് ബിജു രമേശ് വ്യക്തമാക്കുന്നത്. എന്നാല്‍ അവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനാവില്ല. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

Bar Bribe TV

ഇതിനിടെ കോഴ ആരോപണവുമായി മറ്റൊരാള്‍ കൂടി രംഗത്തെത്തി. ഏറ്റുമാനൂരിലെ ബാര്‍ ഉടമയായ റോബിന്‍ വെട്ടൂര്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ട ലക്ഷം രൂപയാണ് താന്‍ നല്‍കിയതെന്ന് റോബിന്‍ പറയുന്നു. അടൂരിലെ ഒരു ബാര്‍ ഉടമ വഴിയാണ് പണം കൈമാറിയതെന്നും റോബിന്‍ ആരോപിച്ചു.

സര്‍ക്കാര്‍ സ്വമേധയാ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും എന്നാണ് ബിജു രമേശിന്റെ ഭീഷണി. സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. തെളിവുകളെല്ലാം അന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്നും ഇദ്ദഹം പറയുന്നു.

വിഷയത്തില്‍ വേണമെങ്കില്‍ നുണപരിശോധനക്ക് വിധേയനാവാന്‍ പോലും താന്‍ തയ്യാറാണെന്നാണ് ബിജു രമേശ് കഴിഞ്ഞ ദിവസം കൈരളി-പീപ്പിള്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. അക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചു.

ഏത് അന്വേഷണം വേണമെങ്കിലും നേരിടാന്‍ തയ്യാറാണെന്നാണ് കെഎം മാണി പ്രതികരിച്ചത്. എന്നാല്‍ അന്വേഷണത്തിന്റെ തന്നെ ആവശ്യമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+