Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഈ ബിജു രമേശ്?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ബാര്‍ കോഴ ആരോപണം ഉന്നയിച്ചതോടെയാണ് കേരളം ബിജു രമേശ് എന്ന പേര് സജീവമായി കേട്ട് തുടങ്ങിയത്. സര്‍ക്കാരിനേയും കെഎം മാണിയേയും പ്രതിസന്ധിയിലാക്കിയ ബിജു രമേശ് സിപിഎമ്മിനുള്ളില്‍ വീണ്ടുമൊരു വിഭാഗീയ പോരാട്ടത്തിനും വഴിവച്ചു.

വെറും ഒരു ബാര്‍ ഉടമ മാത്രമാണോ ബിജു രമേശ്. ബാറില്‍ മാത്രമാണോ ബിജു രമേശിന്റെ താത്പര്യം. കേരളം അറിയാന്‍ കാത്തിരിക്കുന്ന ചില വിവരങ്ങള്‍...

രമേശന്‍ കോണ്‍ട്രാക്ടറുടെ മകന്‍

രമേശന്‍ കോണ്‍ട്രാക്ടറുടെ മകന്‍

തിരുവനന്തപുരത്തെ പ്രമാണിമാരുടെ പട്ടികയെടുത്താല്‍ ഒഴിവാക്കാനാവാത്ത ഒരു പേരാണ് രമേശന്‍ കോണ്‍ട്രാക്ടറുടേത്. ആ രമേശന്‍ കോണ്‍ട്രാക്ടറുടെ മകനാണ് ബിജു രമേശ്.

രാജധാനി ഗ്രൂപ്പ്

രാജധാനി ഗ്രൂപ്പ്

ഒരു ബാറിന്റെ ഉടമയല്ല ബിജു രമേശ്. രാജധാനി ഗ്രൂപ്പിന് കീഴിലുള്ള നിരവധി ബാറുകള്‍ക്ക് ഉടമയാണ് ഇദ്ദേഹം. രാജധാനി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ബിജു രമേശ് തന്നെ.

ബാറ് മാത്രമോ

ബാറ് മാത്രമോ

ബാര്‍ വ്യവസായം മാത്രമല്ല ബിജു രമേഷിന്റെ മേഖല. രാജധാനി ഗ്രൂപ്പിന് കീഴില്‍ എന്‍ജിനീയറിങ് കോളേജ് അടക്കം നിരവധി സംരംഭങ്ങളുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജീസ്, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ... ഇവയാണ് ബിജു രമേശിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

കണ്‍സ്ട്രക്ഷന്‍ കമ്പനി

കണ്‍സ്ട്രക്ഷന്‍ കമ്പനി

കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഉണ്ട് ബിജു രമേശിന്. ടാമറിന്റ് രാജധാനി, രാജധാനി ടവേഴ്‌സ്, രാജധാനി ബില്‍ഡിങ്‌സ് എന്നിവയാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തെ സാന്നിധ്യം.

മറ്റ് ബിസിനസ്സുകള്‍

മറ്റ് ബിസിനസ്സുകള്‍

എന്‍ജിനീയറിങ് കമ്പനി, രാജധാനി ടെലികോംസ്, രാജധാനി ട്രേഡേഴ്‌സ്, രാജധാനി ജനറല്‍ ട്രേഡിങ് കമ്പനി, കണ്‍വെന്‍ഷന്‍ സെന്ററുകള്‍... ബിജു രമേശിന്റെ സാമ്രാജ്യം വളരെ വലുതാണ്.

ബാറുടമകള്‍

ബാറുടമകള്‍

ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആണ് ബിജു രമേശ് ഇപ്പോള്‍. ബാര്‍ കോഴ വിവാദത്തില്‍ സംഘടനയുടെ സമ്പൂര്‍ണ പിന്തുണയുണ്ട് അദ്ദേഹത്തിന്.

ശ്രീനാരായണ ട്രസ്റ്റ്

ശ്രീനാരായണ ട്രസ്റ്റ്

ശ്രീനാരായണ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ശ്രീനാരായണ ധര്‍മ വേദിയുടെ ജനറല്‍ സെക്രട്ടറിയും. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ ബോര്‍ഡ് മെമ്പറും ആണ് ബിജു രമേശ്.

ഫിക്കി അംഗം

ഫിക്കി അംഗം

വ്യവസായികളുടെ ദേശീയ കൂട്ടായ്മയായ ഫിക്കിയില്‍ അംഗമാണ് ഇദ്ദേഹം. റെഡ് ക്രോസ് സൊസൈറ്റിയിലും അംഗമാണ്.

കായിക മേഖല

കായിക മേഖല

വെയ്റ്റ് ലിഫ്റ്റിങ് എന്ന കായിക മേഖലയില്‍ സജീവമാണ് ബിജു രമേശ്. വെയ്റ്റ് ലിഫ്റ്റിങിന്റേയും പവര്‍ ലിഫ്റ്റിങ്ങിന്റേയും സംസഥാന അസോസിയേഷനുകളില്‍ ഭാരവാഹിയായിരുന്നു. ദീര്‍ഘനാള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+