കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുംവെട്ടല്ല തീവെട്ടിക്കൊള്ള.... കെ ബാബു നടത്തിയത് 100 കോടിയുടെ അഴിമതി!!!

  • By Vishnu
Google Oneindia Malayalam News

കൊച്ചി: യുഡിഎഫ് മന്ത്രിസഭ അവസാനതാലത്ത് നടത്തിയ കടും വെട്ടിനെയും കടത്തിവെട്ടി മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ തീവെട്ടിക്കൊള്ള. സര്‍ക്കാര്‍ വിജ്ഞാപനത്തിലടക്കം വെള്ളം ചേര്‍ത്ത് ബാബു തട്ടിയെടുത്തത് കോടികളാണ്. 100 കോടിയലധികം രൂപയുടെ അഴിമതിയാണ് ബാബു എക്‌സൈസ് മന്ത്രിയായിരുന്ന കാലയളവില്‍ നടത്തിയതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

ക്രമക്കേട് നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിലുള്‍പ്പെടെ തിരിമറി നടത്തിയെന്ന്‌
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ മന്ത്രി ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനും കൊടുക്കാതിരിക്കുന്നതിനും കോടികള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍.

Read More:വില്ലന്‍ രമേശ് ചെന്നിത്തല തന്നെ!!! കേരളാ കോണ്‍ഗ്രസ് തുറന്ന് പറയുന്നു...

K Babu

2011 2015 കാലഘട്ടത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ ബാര്‍ ലൈസന്‍സുകളും ബിയര്‍പാര്‍ലര്‍ ലൈസന്‍സുകളും അനുവദിച്ചത്. കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ ഇഷ്ട്ട്ടത്തിനനുസരിച്ചാണ് മന്ത്രി സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയത്. വിജ്ഞാപനങ്ങളില്‍ മാറ്റം വരുത്തി മദ്യവ്യവസായികളില്‍ നിന്ന് പണം തട്ടിയെടുത്തെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. 2014 സെപ്തംബറിലെ വിജ്ഞാപനപ്രകാരം ഫൈസ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ ഇനി ലൈസന്‍സ് നല്‍കാനാവു എന്നായിരുന്നു നിയമം. എന്നാല്‍ ഈ വിജ്ഞാപനത്തില്‍ തിരുത്തല്‍ വരുത്തിയാണ് ബിയര്‍പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ബിജു രമേശിന്റെ നേതൃത്വത്തിലുള്ള ബാറുകള്‍ക്കാണ് ആദ്യം ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കിയത്.

മന്ത്രിയുടെ താല്‍പര്യപ്രകാരമാണ് പുതിയ മദ്യ നയം രൂപീകരിച്ചത്. ഇത് എക്‌സൈസ് കമ്മീഷ്ണറോ മറ്റ് ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ല. പണം തട്ടാനും ബാറുടമകളെ ഭീഷണിപ്പെടുത്താനുമുള്ള തന്ത്രമായിരുന്നു അബ്കാരി പോളിസി. ഇതിന് ഉന്നത രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായാണ് ബിയര്‍പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അനുമതി നല്‍കിയത്. ഇത് ധൃതിപ്പെട്ടെടുത്ത തീരുമാനമാണ്. ഈ തീരുമാനവും ബാറുടമകള്‍ക്ക് വേണ്ടിയായിരുന്നു.

പൂട്ടേണ്ട ബാറുകളുടെ ലിസ്റ്റിലും കെ ബാബു വെട്ടിത്തിരുത്തലുകള്‍ നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബിവറേജസ് ഔട്ടലെറ്റുകള്‍ പൂട്ടുന്നതിലും കൃത്രിമത്വം കാണിച്ചുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എക്‌സൈസ് ഡിപ്പാര്‍ഡ്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാര്‍ അസോസിയേഷന്‍ നേതാക്കള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷിയാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ കീഴില്‍ ജനം സുരക്ഷിതരല്ലേ...? അഞ്ച് മാസത്തിനിടെ 278 വര്‍ഗ്ഗീയ കലാപങ്ങള്‍മോദി സര്‍ക്കാരിന്റെ കീഴില്‍ ജനം സുരക്ഷിതരല്ലേ...? അഞ്ച് മാസത്തിനിടെ 278 വര്‍ഗ്ഗീയ കലാപങ്ങള്‍

വ്യോമസേനാ വിമാനം കടലില്‍ കാണാതായി; വിമാനത്തില്‍ 29 ഉദ്യോഗസ്ഥര്‍....വ്യോമസേനാ വിമാനം കടലില്‍ കാണാതായി; വിമാനത്തില്‍ 29 ഉദ്യോഗസ്ഥര്‍....

English summary
Vigilance filed FIR against K Babu.The report says that corruption had taken place while issuing license to start new bars and beer parlours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X