കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യം നടക്കില്ലെന്ന് ബോധ്യമായി; മാണി കളങ്കിതനെന്ന് കുമ്മനം രാജശേഖരന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസുമായുള്ള സഖ്യം നടക്കില്ലെന്ന് ബോധ്യമായതോടെ മാണിക്കെതിരെ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബാര്‍ കോഴക്കേസില്‍ മാണി കളങ്കിതനാണെന്നുതന്നെയാണ് ബിജെപി വിശ്വസിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ ഫലവത്താകാതെ വന്നതിനെ തുടര്‍ന്ന് കെ എം മാണിയെ ബിജെപി ക്ഷണിച്ചിരുന്നു. എന്നാല്‍ ബിജെപിയുമായുള്ള സഖ്യത്തിനില്ലെന്ന് മാണി ഉറപ്പിച്ച് പറഞ്ഞതോടെയാണ് കുമ്മനം കളംമാറ്റി ചവിട്ടിയത്. ഇതിന് പിന്നാലെ ബിഡിജെഎസ്സുമായുള്ള ചര്‍ച്ചകള്‍ പുന:രാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

km-mani

ബി.ജെ.പിയുടെയും പരിവാര്‍ സംഘടനകളുടെയും സംയുക്ത യോഗത്തിനു ശേഷമാണ് വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ച വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്. വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടാന്‍ ആര്‍എസ്എസ്സിന്റെ കടുത്ത സമ്മര്‍ദ്ദം ബിജെപിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്നും കുമ്മനം പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തുറന്നുകാട്ടാനും ജനമുന്നേറ്റത്തിനുമായി എല്ലാ പഞ്ചായത്തുകളിലും ദേശഭക്തസംഗമങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് ആറു മുതല്‍ 13 വരെ സംസ്ഥാനവ്യാപകമായി ബഹുജന സമ്പര്‍ക്കം നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

English summary
Bar Bribe; Kummanam Rajasekharan against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X